Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogKerala‘ഒരുപന്തിയില്‍ രണ്ട് വിളമ്പല്‍ പാടില്ല, ഭക്തര്‍ക്ക് വിളമ്പിയത് മഞ്ഞച്ചോറ്; തിരുവോണ സദ്യയില്‍ വിശദീകരണം തേടി കെ മുരളീധരന്‍

‘ഒരുപന്തിയില്‍ രണ്ട് വിളമ്പല്‍ പാടില്ല, ഭക്തര്‍ക്ക് വിളമ്പിയത് മഞ്ഞച്ചോറ്; തിരുവോണ സദ്യയില്‍ വിശദീകരണം തേടി കെ മുരളീധരന്‍

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് തിരുവോണ സദ്യ വിളമ്പിയില്ലെന്ന ഭക്തരുടെ പരാതിയില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനോട് വിശദീകരണം തേടിയതായി മന്ത്രി കെ മുരളീധരന്‍. ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇത്തവണ ദേവസ്വം ബോര്‍ഡ് നേരിട്ട് സദ്യം നല്‍കുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ ജീവനക്കാര്‍ക്ക് മാത്രം സദ്യം വിളമ്പുകയും മറ്റുള്ളവര്‍ക്കും മഞ്ഞച്ചോറ് നല്‍കിയെന്നുമാണ് ഭക്തര്‍ പരാതി നല്‍കിയത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വിശദീകരണത്തിന് ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘സ്‌പോണ്‍സര്‍മാരില്ലാതെ സദ്യ നടത്തുന്നത് നല്ല കാര്യമാണ്. ആകെ നടന്നത് തിരുവോണ സദ്യയാണ്. അതിന് സദ്യയെന്ന് പറഞ്ഞുകൂടാ. എനിക്ക് കിട്ടിയ പരാതി ജീവനക്കാര്‍ക്കൊക്കെ നല്ല സദ്യ കൊടുത്തു. മറ്റുള്ളവര്‍ മഞ്ഞച്ചോറ് നല്‍കി. ഒരു മഞ്ഞനിറത്തിലുള്ള കൂട്ടാനൊഴിച്ച്. അതിന് പുലാവ് എന്നാണത്രേ പേരിട്ടിരിക്കുന്നത്. നിജസ്ഥിതി അന്വേഷിച്ച് കത്ത് നല്‍കിയിട്ടുണ്ട്’- മുരളീധരന്‍ പറഞ്ഞു.

‘പരമ്പരാഗത ആചാരങ്ങളെ ഒറ്റയിടക്ക് നിര്‍ത്താന്‍ നോക്കരുത്. മൂന്ന് സദ്യകള്‍ ഓണക്കാലത്ത് നടത്തിയിരുന്നു. അതിന് പകരം ഒറ്റ ദിവസം ദേവസ്വം ബോര്‍ഡിന്റെത് മാത്രമാക്കി. എന്നാല്‍ മര്യാദക്ക് സദ്യ കൊടുത്താല്‍ പരാതിയില്ല. പണ്ടൊരു ചൊല്ല് ഉണ്ട്. ഒരുപന്തിയില്‍ രണ്ട് വിളമ്പല്‍ പാടില്ല. അത് നടന്നു എന്നാണ് കിട്ടിയ വിവരം. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനോട് വിശദീകരണം തേടിയിട്ടുണ്ട്. അതിന്റെ മറുപടി കിട്ടട്ടെ’- മുരളീധരന്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags