Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogKeralaപത്തുവര്‍ഷം ഭരിച്ചപ്പോള്‍ പാര്‍ട്ടിക്കാര്‍ക്ക് അഹങ്കാരം കൂടി; സഹകരണ ബാങ്കുകളിലെ അഴിമതി തിരിച്ചടിയായി: ഡോ.തോമസ് ഐസക്

പത്തുവര്‍ഷം ഭരിച്ചപ്പോള്‍ പാര്‍ട്ടിക്കാര്‍ക്ക് അഹങ്കാരം കൂടി; സഹകരണ ബാങ്കുകളിലെ അഴിമതി തിരിച്ചടിയായി: ഡോ.തോമസ് ഐസക്

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് തോമസ് ഐസക്. പത്ത് വര്‍ഷം ഭരിച്ചപ്പോള്‍ പാര്‍ട്ടിക്കാര്‍ക്ക് അഹങ്കാരം കൂടിയെന്നും സഹകരണ ബാങ്കുകളിലെ അഴിമതി പാര്‍ട്ടിക്ക് തിരിച്ചടിയായെന്നും ഐസക് പറഞ്ഞു ബിജെപി ഡീല്‍ എന്ന പ്രചാരണം ജനങ്ങള്‍ വിശ്വസിച്ചു. നമ്മുടെ ചില വര്‍ത്തമാനങ്ങള്‍ അത്തരം പ്രചാരണത്തെ സഹായിച്ചിട്ടുണ്ടെുന്നും തോമസ് ഐസക് പറഞ്ഞു. മലപ്പുറം വള്ളിക്കുന്നില്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനത്തിന് ശേഷം നടത്തിയ യോഗത്തിലായിരുന്നു ഐസകിന്റെ പരാമര്‍ശം.

ആരെങ്കിലും പാര്‍ട്ടിയില്‍ നിന്ന് പോയാല്‍ സൗകര്യം എന്നാണ് ഇപ്പോള്‍ കരുതുന്നത്. പിന്നെ അയാളുടെ ചോദ്യത്തിന് മറുപടി പറയേണ്ടല്ലോ. നമ്മള്‍ സത്യവിശ്വാസികള്‍ മാത്രം മതി എന്ന നിലപാടാണ്. ഇത് മനസിലാക്കി തിരുത്തണം. തിരുത്തിയാല്‍ മാത്രം പോരാ. നമ്മള്‍ അങ്ങനെ നന്നായെന്ന് ജനങ്ങള്‍ക്ക് തോന്നുകയും വേണം. മുന്‍കാലങ്ങളില്‍ എല്ലാം ഉണ്ടായതിനെക്കാള്‍ വലിയ തിരിച്ചടി അഭിമുഖീകരിക്കുന്ന കാലമാണ് ഇത്. നമ്മളും ബിജെപിയും ഡീലാണെന്ന കാര്യം കേരളത്തിലെ ജനങ്ങള്‍ വിശ്വസിച്ചില്ലേ?. അത് പറഞ്ഞല്ലേ നമ്മുടെ കുറച്ച് വോട്ട് തട്ടിയെടുത്തത്. കള്ള പ്രചരണമാണ്. നമ്മുടെ ചില വര്‍ത്തമാനങ്ങള്‍ അതിന് സഹായിച്ചിട്ടുണ്ട്’- ഐസക് പറഞ്ഞു.

‘ഇത് പഴയകാലമല്ല. ഞാന്‍ തന്നെ ഇങ്ങനെ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണം. ആരുടെയെങ്കിലും കൈയില്‍ ടേപ്പ് വച്ചിട്ട് ഞാന്‍ പറയുന്നത് റെക്കോര്‍ഡ് ചെയ്തിട്ടുണ്ടോയെന്ന് ശ്രദ്ധിക്കണ്ടേതുണ്ട്. ടേപ്പ് ചെയ്യുന്ന ആരെയും കാണാത്തതുകൊണ്ടാണ് ഇത്രയും പറഞ്ഞത്. പോരായ്മകള്‍ പലതുമുണ്ട്. അത് തിരുത്തണം. സഹകരണബാങ്കില്‍ ആളുകള്‍ പണം ഇടുന്നത് പാര്‍ട്ടിയെ വിശ്വസിച്ചാണ്. ആ വിശ്വാസം കാത്തുസൂക്ഷിച്ചിട്ടാണോ പെരുമാറിയിട്ടുള്ളത്. ജനം നമ്മെ എഴുതിത്തള്ളിയിട്ടില്ല. വെറുത്തിട്ടുമില്ല. ഒരുഷോക്ക് ട്രീറ്റ്‌മെന്റ്. 2029ല്‍ കേരളത്തില്‍ ഇലക്ഷന്‍ നടക്കും. അന്ന് എല്‍ഡിഎഫ് വീണ്ടും ജയിക്കും.’ ഐസക്ക് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags