Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogFifa Worldcup 2026 News​’മിന്നൽ’ എംബാപ്പെ; ഇറാഖിനെ തകർത്ത് ഫ്രാൻസ് നോക്കൗട്ടിൽ

​’മിന്നൽ’ എംബാപ്പെ; ഇറാഖിനെ തകർത്ത് ഫ്രാൻസ് നോക്കൗട്ടിൽ

ഫിലാഡൽഫിയ: ലോകകപ്പ് ഫുട്‌ബോളില്‍ ഇറാഖിനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ് നോക്കൗട്ടില്‍. കിലിയന്‍ എംബാപ്പെ രണ്ട് ഗോള്‍ നേടി. ഒസ്മാന്‍ ഡംബലെയാണ് മൂന്നാം ഗോള്‍ നേടിയത്. കനത്ത മഴയും ഇടിമിന്നലും മൂലം മത്സരത്തിന്റെ രണ്ടാം പകുതി തുടങ്ങാന്‍ വൈകിയത് രണ്ട് മണിക്കൂറോളം. ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു മത്സരം കാലാവസ്ഥ പ്രശ്‌നം മൂലം തടസപ്പെടുന്നത്.

ഇന്നലത്തെ പ്രകടനത്തോടെ എംബാപ്പെ ലോകകപ്പിലെ ഗോള്‍വേട്ടക്കാരില്‍ മുന്‍ ജര്‍മന്‍ സ്ട്രൈക്കര്‍ മിറോസ്ലാവ് ക്ലോസെയ്ക്കൊപ്പമെത്തി. 13ാം മിനിറ്റിലായിരുന്നു എംബാപ്പെയുടെ ആദ്യ ഗോള്‍. ഇതോടെ ലോകകപ്പ് ഗോള്‍ വേട്ടയില്‍ ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോയ്‌ക്കൊപ്പമെത്തി.

രണ്ടാം പകുതി ആരംഭിച്ചപ്പോള്‍ തന്നെ രണ്ടാം ഗോളും നേടി. പിന്നാലെ ഡെംബലെയിലൂടെ ഫ്രാന്‍സ് മൂന്നാം ഗോള്‍ നേടി. അതോടെ ഇറാഖിന്റെ പതനം പൂര്‍ത്തിയായി. എംബാപ്പെ ഈ ലോകകപ്പിലെ നാലാം ഗോളാണ് നേടിയത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags