Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogNationalമൂന്ന് സംസ്ഥാനങ്ങളിലായി നാല് വോട്ടര്‍ ഐഡി കാര്‍ഡുകള്‍: പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്

മൂന്ന് സംസ്ഥാനങ്ങളിലായി നാല് വോട്ടര്‍ ഐഡി കാര്‍ഡുകള്‍: പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്

ബംഗളൂരു : മൂന്ന് സംസ്ഥാനങ്ങളിലായി നാല് വോട്ടര്‍ ഐഡികളുണ്ടെന്ന കേസില്‍, നടന്‍ പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്റ് . ബംഗളൂരു മജിസ്‌ട്രേട്ട് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. മൂന്നു തവണ സമന്‍സ് അയച്ചിട്ടും കൈപ്പറ്റാത്തതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി.

ബംഗളൂരുവിലെ ശാന്തിനഗര്‍, തെലങ്കാനയിലെ സെരിലിംഗംപള്ളി, തമിഴ്‌നാട്ടിലെ വേളാച്ചേരി എന്നിവിടങ്ങളിലായി പ്രകാശ് രാജിന് നാല് വോട്ടര്‍ ഐഡി കാര്‍ഡുകളുണ്ടെന്ന് കാണിച്ച് ശേഷാദ്രിപുരം സ്വദേശി കെ ദിലീപ് കുമാറാണ് പരാതി നല്‍കിയത്. വേളാച്ചേരിയില്‍ രണ്ടു വോട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.

തെരഞ്ഞെടുപ്പ് നിയമങ്ങള്‍ പ്രകാരം ഒരാള്‍ക്ക് സാധുവായ ഒരു വോട്ടര്‍ ഐഡി കാര്‍ഡ് മാത്രമേ പാടുള്ളൂവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. മുമ്പ് സമന്‍സും വാറന്റും അയച്ചിട്ടും ഹാജരാകാത്ത പ്രകാശ് രാജിന്റെ നടപടിയില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. അതേസമയം, ധര്‍മസ്ഥല വിവാദത്തില്‍ പ്രകാശ് രാജ് 18നു ബംഗളൂരുവില്‍ വാര്‍ത്താസമ്മേളനം നടത്തിയപ്പോള്‍ സമന്‍സ് നല്‍കാത്തതില്‍ പൊലീസിനെതിരെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags