Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogKeralaകേരളത്തെ പോര്‍ട്ട് സിറ്റിയാക്കും; മിഷന്‍ സമുദ്ര നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

കേരളത്തെ പോര്‍ട്ട് സിറ്റിയാക്കും; മിഷന്‍ സമുദ്ര നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അഞ്ചു വര്‍ഷത്തിനകം ലോക മാരിടൈം ഭൂപടത്തില്‍ കേരളത്തെ വന്‍ ശക്തിയാക്കാന്‍ മിഷന്‍ സമുദ്ര നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. കേരളത്തെ ഒരു പോര്‍ട്ട് സിറ്റിയായാണ് വിഭാവനം ചെയ്യുന്നത്. റോഡ്, റെയില്‍, സമുദ്രം ഉള്‍നാടന്‍ ജലപാതകള്‍ , നിര്‍മ്മാണ മേഖലകള്‍, ഗ്രീന്‍ഫീല്‍ഡ് സിറ്റി എന്നിവയെയെല്ലാം ബന്ധിപ്പിച്ച് കൊണ്ടുള്ള മാരിടൈം സമ്പദ് വ്യവസ്ഥയിലേക്ക് കേരളത്തെ മാറ്റുമെന്നും മുഖ്യമന്ത്രി കന്നിബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

സമ്പ്ദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ വന്‍കിട നിക്ഷേപം ആകര്‍ഷിക്കും. ഖജനാവില്‍ പണം കണ്ടെത്താന്‍ പരമ്പരാഗത വഴികള്‍ മാത്രം പോരാ. കേരളത്തിന് 600 കിലോമീറ്റര്‍ തീരദേശമുണ്ട്. രണ്ടു അന്താരാഷ്ട്ര തുറമുഖങ്ങള്‍, ഒരു കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനല്‍, 17 മറ്റു തുറമുഖങ്ങള്‍, ജലസ്രോതസ്സുകള്‍ എന്നിവ ഉണ്ട്. അഞ്ചു വര്‍ഷത്തിനകം ലോക മാരിടൈം ഭൂപടത്തില്‍ വന്‍ ശക്തിയാക്കാന്‍ മിഷന്‍ സമുദ്ര നടപ്പിലാക്കും. കേരളത്തെ ഒരു പോര്‍ട്ട് സിറ്റിയായാണ് വിഭാവനം ചെയ്യുന്നത്. റോഡ്, റെയില്‍, സമുദ്രം ഉള്‍നാടന്‍ ജലപാതകള്‍ , നിര്‍മ്മാണ മേഖലകള്‍ ഗ്രീന്‍ഫീല്‍ഡ് സിറ്റി എന്നിവയെയെല്ലാം ബന്ധിപ്പിച്ച് കൊണ്ടുള്ള മാരിടൈം സമ്പദ് വ്യവസ്ഥയിലേക്ക് കേരളത്തെ മാറ്റും.

വിഴിഞ്ഞം തുറമുഖത്തെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിന് ബാലരാമപുരം- വിഴിഞ്ഞം ഭൂഗര്‍ഭ റെയില്‍, വിഴിഞ്ഞം നാവായികുളം ഔട്ടര്‍ റിങ് പദ്ധതികള്‍ക്കായുള്ള സ്ഥലമേറ്റെടുക്കല്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വേഗത്തില്‍ നടപ്പിലാക്കും. വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങള്‍ക്ക് ചുറ്റും നിര്‍മ്മാണ മേഖലകള്‍, സ്റ്റഫിങ് സെന്ററുകള്‍, ഡ്രൈ പോര്‍ട്ട് എന്നിവ ആരംഭിക്കും. ഗ്രീന്‍ ബങ്കറിങ് സേവനം നല്‍കുന്ന ഇന്ത്യയിലെ ആദ്യ തുറമുഖമായി വിഴിഞ്ഞത്തെ ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags