Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogNationalടെലിഗ്രാം താത്കാലിക നിയന്ത്രണം; ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയും

ടെലിഗ്രാം താത്കാലിക നിയന്ത്രണം; ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയും

ഡൽഹി: താത്കാലിക നിയന്ത്രണത്തിനെതിരെ ടെലിഗ്രാം നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയും. രാവിലെ 10:30 ന് ആയിരിക്കും വിധി പ്രസ്താവിക്കുക.നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ടെലിഗ്രാം ഉപയോഗിക്കപ്പെടുന്നു. തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഏറ്റവും സൗകര്യപ്രദമായ പ്ലാറ്റ്‌ഫോം, സൈബർ സുരക്ഷയ്ക്ക് ടെലിഗ്രാം വെല്ലുവിളി ഉയർത്തുന്നു എന്നുമാണ് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചത്.

ക്രമക്കേട് തടയുന്നതിന് ടെലിഗ്രാമിൽ മതിയായ സംവിധാനങ്ങൾ ഇല്ലെന്നും പരീക്ഷക്ക് മുന്നോടിയായിട്ടാണ് നിയന്ത്രണമേർപ്പെടുത്തിയതെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. പ്ലാറ്റ്‌ഫോമിലൂടെ പ്രചരിച്ച ചോദ്യപേപ്പറുകൾ വ്യാജമാണെന്നായിരുന്നു ടെലിഗ്രാമിന്റെ വാദം.

അതേസമയം, ജൂൺ 21-ന് നടക്കുന്ന നീറ്റ്-യുജി പുനഃപരീക്ഷയുമായി ബന്ധപ്പെട്ട് ചോദ്യപേപ്പർ ചോർച്ചയും കോപ്പിയടിയും തടയുന്നതിന്റെ ഭാഗമായാണ് ടെലിഗ്രാമിന് കേന്ദ്രം താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയത്. ഈ നടപടിക്കെതിരെയാണ് ടെലിഗ്രാം ഹൈക്കോടതിയെ സമീപിച്ചത്.

Tags:
Share:

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags