Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogKeralaKeralaകോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചു; 43കാരൻ ചികിത്സയിൽ

കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചു; 43കാരൻ ചികിത്സയിൽ

കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചു. 43കാരനാണ് ചികിത്സയിലുള്ളത്. സ്വകാര്യ ആശുപത്രിയിലാണ് രോ​ഗി ചികിത്സയിൽ കഴിയുന്നത്. രോ​ഗിയുടെ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ ക്വാറന്റൈനിൽ പോകേണ്ടി വരും.

ആരോ​ഗ്യമന്ത്രി കെ മുരളീധരൻ അടിയന്തര യോ​ഗം വിളിക്കാൻ കോഴിക്കോട് കളക്ടർക്ക് നിർദേശം നൽകി. കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് ചുമതല നൽകി. ഇന്ന് അടിയന്തര യോ​ഗം ചേരും.

സ്ഥിതിഗതി വിലയിരുത്താൻ ഇന്ന് തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത തല യോഗം ചേരും. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം രോഗിയെ ഐസലേഷനിലാക്കി. പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്ന് മന്ത്രി കെ മുരളീധരന്‍ അറിയിച്ചിരുന്നു. ആരോഗ്യ വകുപ്പ് എല്ലാ വിധ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിരോധ സംവിധാനങ്ങളെല്ലാം സജ്ജമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

Tags:
Share:

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags