Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogKeralaആധാർ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധിപ്പിച്ചോ? ഇന്ന് മുതൽ 60 സേവനങ്ങൾക്ക് ആധാർ നിർബന്ധം

ആധാർ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധിപ്പിച്ചോ? ഇന്ന് മുതൽ 60 സേവനങ്ങൾക്ക് ആധാർ നിർബന്ധം

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിലെ 60 സേവനങ്ങള്‍ തിങ്കളാഴ്ച മുതല്‍ ആധാര്‍ അധിഷ്ഠിതമാകും. ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ രേഖകള്‍ ആധാറുമായി ബന്ധിപ്പിച്ച അപേക്ഷകര്‍ക്കേ ഈ സൗകര്യം ലഭ്യമാകു. ഇടനിലക്കാരെ പൂര്‍ണമായി ഒഴിവാക്കുന്നതിന്റെ ഭാഗമായാണിത്.

അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഉടമയുടെ ആധാര്‍ബന്ധിത മൊബൈല്‍ ഫോണിലേക്ക് വരുന്ന ഒടിപിയാണ് സുരക്ഷാക്രമീകരണം. വാഹനം വില്‍ക്കുമ്പോള്‍ വാങ്ങുന്നയാളും വില്‍ക്കുന്നയാളും ഇത്തരത്തില്‍ ആധാര്‍ ഒടിപി വച്ച് അപേക്ഷ പൂര്‍ത്തിയാക്കണം. ഓഫീസിലേക്ക് വരേണ്ടതില്ല. ഇതേ രീതിയില്‍ ഓരോ സേവനങ്ങള്‍ക്കും ആധാര്‍ ഒടിപി നിര്‍ബന്ധമാക്കും. ഓഫീസ് നടപടി ക്രമങ്ങളും ലഘൂകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

ആധാര്‍ ബന്ധിപ്പിച്ചിട്ടില്ലാത്തവര്‍ക്ക് അതിനുള്ള സൗകര്യമുണ്ടാകും. അതിനു ശേഷമേ അപേക്ഷ നല്‍കാന്‍ കഴിയു. അപേക്ഷകള്‍ക്ക് മുന്‍ഗണനാക്രമമുണ്ടാകും. ഉദ്യോഗസ്ഥരുടെ താത്പര്യത്തിനു അനുസരിച്ച് ഇടനിലക്കാരുടെ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ കഴിയില്ല. ഇടനിലക്കാരുടെ അപേക്ഷകള്‍ തിരിച്ചറിയാനും കഴിയില്ല.

നിലവില്‍ 21 സേവനങ്ങള്‍ മാത്രമാണ് ആധാര്‍ അധിഷ്ഠിതം. ഹിയറിങ് ഉള്‍പ്പെടെ ഓഫീസുകളില്‍ ഹാജരാകേണ്ട അപേക്ഷകളില്‍ സമയം നിശ്ചയിക്കാന്‍ പ്രത്യേക പോര്‍ട്ടല്‍ നിലവില്‍ വരും. ഇതിലൂടെ അപേക്ഷകര്‍ക്ക് സൗകര്യപ്രദമായ സമയം തിരഞ്ഞെടുക്കാം.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags