Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogKeralaശബരിമല അരവണ നിര്‍മ്മാണ പ്ലാന്റിന്റെ നിര്‍മ്മാണ ശേഷി വര്‍ധിപ്പിക്കുന്നു; ആകെ നിര്‍മ്മാണ ശേഷി പ്രതിദിനം 3.25 ലക്ഷം കണ്ടെയ്‌നര്‍ ആകും

ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റിന്റെ നിര്‍മ്മാണ ശേഷി വര്‍ധിപ്പിക്കുന്നു; ആകെ നിര്‍മ്മാണ ശേഷി പ്രതിദിനം 3.25 ലക്ഷം കണ്ടെയ്‌നര്‍ ആകും

തിരുവനന്തപുരം: ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റിന്റെ അരവണ നിര്‍മ്മാണ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പ്രതിദിന നിര്‍മ്മാണ ശേഷി 85,000 മുതല്‍ ഒരുലക്ഷം കണ്ടെയ്‌നര്‍ വരെ വര്‍ധിപ്പിക്കാന്‍ ഇതുവഴി സാധിക്കും. ഇതോടെ ആകെ നിര്‍മ്മാണ ശേഷി പ്രതിദിനം 3.25 ലക്ഷം കണ്ടെയ്‌നര്‍ ആകും.

നിലവില്‍ രണ്ടു മുതല്‍ 2.25 ലക്ഷം കണ്ടെയ്‌നര്‍ വരെയാണ് പ്രതിദിന നിര്‍മ്മാണശേഷി. പുതുതായി ആറ് അരവണ പ്രിപ്പറേഷന്‍ പാന്‍ ( വാര്‍പ്പ്), രണ്ട് കൂളിംഗ് ചേമ്പറുകള്‍, ഒരു ബോയിലര്‍ എന്നിവയാണ് സ്ഥാപിക്കുന്നത്.

നിലവില്‍ 26 അരവണ പ്രിപ്പറേഷന്‍ പാനുകളും ആറ് കൂളിംഗ് ചേമ്പറുകളും ആറ് ബോയിലറുകളുമാണ് ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റിലുള്ളത്. ഒക്ടോബര്‍ മാസത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടന കാലത്തേക്കുള്ള അരവണ കരുതല്‍ ശേഖര നിര്‍മ്മാണം ആരംഭിക്കാനാകും.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags