Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogKeralaആവശ്യങ്ങള്‍ അംഗീകരിച്ചു; മലയാള സര്‍വകലാശാലക്ക് മുന്നില്‍ ഗവേഷക വിദ്യാര്‍ഥി നടത്തിവന്ന സമരം അവസാനിച്ചു

ആവശ്യങ്ങള്‍ അംഗീകരിച്ചു; മലയാള സര്‍വകലാശാലക്ക് മുന്നില്‍ ഗവേഷക വിദ്യാര്‍ഥി നടത്തിവന്ന സമരം അവസാനിച്ചു

തിരൂര്‍: മലയാള സര്‍വകലാശാലക്ക് മുന്നില്‍ ഗവേഷക വിദ്യാര്‍ഥി അനഘ നടത്തിവന്ന സമരം അവസാനിച്ചു. കുറുക്കോളി മൊയ്തീന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

അനഘയ്ക്ക് മലയാള സര്‍വകലാശാലയില്‍ തന്നെ പഠനം തുടരാന്‍ അവസരമുണ്ടാകും. ഗൈഡിനെ സര്‍വകലാശാല നിയോഗിക്കും. കൊ.ഗൈഡിനെ കൂടി അനുവദിക്കണമെന്ന് ആവശ്യപെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നല്‍കും. അനഘയുടെ മറ്റ് പരാതികള്‍ അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കും.

24ാം ദിവസമാണ് അനഘ സമരം അവസാനിപ്പിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി നിരാഹാര സമരത്തിലായിരുന്നു അനഘ. ജാതി അധിക്ഷേപം നടത്തിയ അധ്യാപകരെ അറസ്റ്റ് ചെയ്യുക, ഗവേഷണത്തിന്റെ ഭാഗമായ ഡോക്ടറല്‍ കമ്മറ്റി കൂടുക, ആവശ്യമായ അക്കാദമിക സൗകര്യം ഒരുക്കുക, രജിസ്ട്രാര്‍, SC/ ST സെല്‍ ചെയര്‍മാന്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കുക, ഹോസ്റ്റലില്‍ അതിക്രമം നടത്തിയ സഹവിദ്യാര്‍ഥിക്കെതിരെ നടപടി സ്വീകരിക്കുക എന്നീ കാര്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags