Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogKeralaപിറന്നാൾ ദിനത്തിൽ ആരാധകർക്ക് മിഡ്നൈറ്റ് സർപ്രൈസുമായി മമ്മൂട്ടി

പിറന്നാൾ ദിനത്തിൽ ആരാധകർക്ക് മിഡ്നൈറ്റ് സർപ്രൈസുമായി മമ്മൂട്ടി

മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയുടെ 75-ാം പിറന്നാൾ ആണിന്ന്. താരത്തിന്റെ ജന്മദിനം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് സഹപ്രവർത്തകരും ആരാധകരും. എന്നാൽ, പിറന്നാൾ ദിനത്തിൽ ആരാധകർക്ക് മിഡ്നൈറ്റ് സർപ്രൈസ് നൽകി കൊണ്ട് തന്റെ പുതിയ ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി.

നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന മേളയുടെ ഫസ്റ്റ് ലുക്കും ടൈറ്റിലുമാണ് മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. കറുത്ത മുണ്ടും കറുത്ത ഷർട്ടുമാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ വേഷം.

മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന മേളയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ജൂലൈ 28നാണ് ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ഒമ്പതാമത്തെ പടമാണിത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags