Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogKeralaKeralaസ്ത്രീ ശാക്തീകരണ നിലപാടിൽ മാറ്റമില്ല; എന്നാൽ കാന്തപുരത്തെ വേട്ടയാടുന്നതിനോട് യോജിപ്പില്ല: ഫാത്തിമ തഹ്‌ലിയ

സ്ത്രീ ശാക്തീകരണ നിലപാടിൽ മാറ്റമില്ല; എന്നാൽ കാന്തപുരത്തെ വേട്ടയാടുന്നതിനോട് യോജിപ്പില്ല: ഫാത്തിമ തഹ്‌ലിയ

കോഴിക്കോട്: സ്ത്രീ ശാക്തീകരണ വിഷയത്തിലുള്ള തന്റെ നിലപാടുകളിൽ യാതൊരു മാറ്റവുമില്ലെന്നും എന്നാൽ പ്രസ്താവനകളുടെ പേരിൽ പ്രമുഖ ഇസ്ലാമിക പണ്ഡിതൻ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനോട് യോജിക്കാനാവില്ലെന്നും മുസ്ലിം ലീഗിന്റെ ആദ്യ വനിതാ എംഎൽഎ ഫാത്തിമ തഹ്‌ലിയ. സ്ത്രീകളെ പൊതുവേദികളിൽ കൊണ്ടുവരുന്നത് വലിയ വിനാശത്തിന് കാരണമാകുമെന്ന കാന്തപുരത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പേരാമ്പ്രയിൽ നിന്നുള്ള ജനപ്രതിനിധിയായ തഹ്‌ലിയ.

“അന്നും ഇന്നും എപ്പോഴും ഞാൻ സംസാരിക്കുന്നത് സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയാണ്. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശ വിഷയങ്ങളിൽ ഞാൻ ഇടപെടാറുമുണ്ട്. അക്കാര്യം നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതാണ്,” അവർ കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

വിഷയത്തിൽ പ്രത്യേകമായി കൂടുതൽ വ്യാഖ്യാനങ്ങൾ നൽകാനില്ലെന്ന് വ്യക്തമാക്കിയ എംഎൽഎ, തന്റെ മുൻകാല നിലപാടുകളിൽ തന്നെ ഉറച്ചുനിൽക്കുന്നതായി അറിയിച്ചു. “ഇക്കാര്യത്തിൽ പ്രത്യേകിച്ച് ഒന്നും പറയാനില്ല. മുമ്പ് എന്ത് നിലപാടാണോ എടുത്തത്, ആ നിലപാടിൽ തന്നെയാണ് ഇന്നും ഉറച്ചുനിൽക്കുന്നത്. സ്ത്രീകൾക്ക് വേണ്ടിയുള്ള എന്റെ രാഷ്ട്രീയ നിലപാട് പരസ്യമായിട്ടുള്ളതാണ്. അതുകൊണ്ട് ഒരു വിഷയം ഉയർന്നു വരുമ്പോഴൊക്കെ ഞാൻ വന്ന് വിശദീകരിക്കേണ്ട കാര്യമുണ്ടെന്ന് കരുതുന്നില്ല,” തഹ്‌ലിയ പറഞ്ഞു.

സ്ത്രീ ശാക്തീകരണ നിലപാടുകൾ ആവർത്തിക്കുമ്പോഴും കാന്തപുരത്തെ കടന്നാക്രമിക്കുന്ന പൊതുവിമർശനങ്ങളെ തഹ്‌ലിയ പിന്തുണച്ചില്ല. “അദ്ദേഹം വലിയൊരു മതപണ്ഡിതനാണ്. അദ്ദേഹത്തെ ലക്ഷ്യമിട്ട് അധിക്ഷേപിക്കുന്നതിനോടോ വ്യക്തിപരമായി ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനോടോ ഞാൻ ഒരിക്കലും യോജിക്കില്ല,” അവർ നിലപാട് വ്യക്തമാക്കി. തുടർചോദ്യങ്ങളോട് പ്രതികരിക്കാൻ അവർ വിസമ്മതിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags