Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogKeralaകേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി? തിരുവനന്തപുരം റെയിൽവേ ഡിവിഷനും വെട്ടിമുറിക്കാൻ നീക്കം

കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി? തിരുവനന്തപുരം റെയിൽവേ ഡിവിഷനും വെട്ടിമുറിക്കാൻ നീക്കം

തിരുവനന്തപുരം: പാലക്കാട് ഡിവിഷന്‍ വിഭജനത്തിന് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വെട്ടിമുറിക്കാന്‍ കേന്ദ്രത്തിൻ്റെ നീക്കം. നാഗര്‍കോവില്‍ കേന്ദ്രീകരിച്ച് പുതിയ റെയില്‍വേ ഡിവിഷന്‍ രൂപീകരിക്കുന്നതിനായി തിരുവനന്തപുരം ഡിവിഷന്‍ വിഭജിക്കാനുള്ള ചർച്ചകൾ നടക്കുണ്ട്. നാഗര്‍കോവില്‍, കന്യാകുമാരി എന്നീ പ്രധാന സ്റ്റേഷനുകള്‍ക്കൊപ്പം, നേമത്തിനും നാഗര്‍കോവിലിനും ഇടയിലുള്ള കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളും തിരുവനന്തപുരത്ത് നിന്ന് വിഭജിക്കാനാണ് കേന്ദ്രത്തിൻ്റെ നീക്കം.

തിരുവനന്തപുരം വിഭജിക്കാനുള്ള ചര്‍ച്ചകള്‍ക്ക് പിന്നില്‍ തമിഴ്‌നാട്ടിലെ ചില രാഷ്ട്രീയ കക്ഷികളുടെ നിരന്തര സമ്മര്‍ദ്ദമാണെന്നാണ് വിവരം. നാഗര്‍കോവില്‍ ഡിവിഷന്‍ രൂപീകരണത്തിലേക്ക് ഉടൻ റെയില്‍വേ നീങ്ങുമെന്നാണ് സൂചന.

നാഗര്‍കോവില്‍ ജംഗ്ഷന്‍, നേമം, കന്യകുമാരി റെയില്‍വെ സ്‌റ്റേഷനുകള്‍ തിരുവനന്തപുരം ഡിവിഷനില്‍ നിന്ന് മാറ്റിയാല്‍ വലിയ തിരിച്ചടിയാകും കേരളം നേരിടേണ്ടി വരിക. വിഭജനം കേരളത്തിന്റെ റെയില്‍വേ വികസന പദ്ധതികളെ തകര്‍ക്കും. വരുമാനത്തിലും വലിയ നഷ്ടമാണ് കേരളത്തിനെ കാത്തിരിക്കുന്നത്. പാലക്കാട് വിഭജനത്തിലും സമാന ആശങ്ക കേരളം അറിയിച്ചിരുന്നു. കന്യകുമാരി, നാഗർകോവിൽ എന്നീ സ്റ്റേഷനുകൾ തിരുവനന്തപുരം ഡിവിഷൻ്റെ പ്രധാന വരുമാന മാർഗമാണ്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags