Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogKeralaപൊലീസ് സ്റ്റേഷന് മുന്നില്‍ ഇ ഡി ആക്രമണ കേസിലെ പ്രതികളുടെ ഓണാഘോഷം; അന്വേഷണം ആരംഭിച്ചു

പൊലീസ് സ്റ്റേഷന് മുന്നില്‍ ഇ ഡി ആക്രമണ കേസിലെ പ്രതികളുടെ ഓണാഘോഷം; അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനില്‍ ഊഞ്ഞാലാടി ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികള്‍. സ്റ്റേഷനില്‍ ഒപ്പിടാന്‍ എത്തിയ പ്രതികള്‍ പൊലീസുകാര്‍ ധരിച്ച അതേ നിറമുള്ള ഷർട്ട് ധരിച്ച് റീല്‍സ് ചിത്രീകരിക്കുകയായിരുന്നു. ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ ഊഞ്ഞാലിലാണ് ഇവര്‍ ആടിയത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് സംഭവം. പ്രതികള്‍ സ്റ്റേഷനില്‍ ഊഞ്ഞാലാടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

ഐ പി ബിനു അടക്കമുള്ള പ്രതികളാണ് ഊഞ്ഞാലാടിയത്. പൊലീസുകാർ ആഘോഷ സമയത്ത് ധരിച്ച അതേ നിറമുള്ള ഷര്‍ട്ട് ധരിച്ചാണ് ഇവര്‍ എത്തിയത്. ഊഞ്ഞാലില്‍ ആടുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും റീല്‍സ് ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്നലെ ഇ ഡി ആക്രമണ കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ ഒപ്പ് ഇടേണ്ട ദിവസമായിരുന്നു. ഊഞ്ഞാലില്‍ ഇവര്‍ ആടിയതും ദൃശ്യങ്ങള്‍ ചിത്രീകരിച്ചതും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. പിന്നാലെ വിവാദമായതോടെയാണ് വിഷയത്തില്‍ പൊലീസ് ഇടപെടുന്നത്. യാദൃശ്ചികമായാണ് ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ചതെന്നാണ് ഐ പി ബിനുവിൻ്റെ വിശദീകരണം. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags