Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogSportsഅർജുന തിളക്കത്തിൽ കേരളം; മുഹമ്മദ് അജ്‌മലിനും ട്രീസ ജോളിക്കും പുരസ്‌കാരം

അർജുന തിളക്കത്തിൽ കേരളം; മുഹമ്മദ് അജ്‌മലിനും ട്രീസ ജോളിക്കും പുരസ്‌കാരം

തിരുവനന്തപുരം: രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരങ്ങളിലൊന്നായ അർജുന അവാർഡ് പ്രഖ്യാപിച്ചപ്പോൾ കേരളത്തിന് ഇരട്ടി മധുരം. അത്‌ലറ്റിക്‌സ് താരം മുഹമ്മദ് അജ്‌മല്‍ വി, ബാഡ്‌മിന്‍റണ്‍ താരം ട്രീസ ജോളി എന്നിവരുൾപ്പെടെ രാജ്യത്തെ 17 കായികതാരങ്ങളാണ് 2025-ലെ അർജുന അവാർഡിന് അർഹരായത്. കഴിഞ്ഞ നാല് വർഷത്തെ മികച്ച പ്രകടനവും കായികരംഗത്തെ അച്ചടക്കവും നേതൃപാടവുമാണ് ഇവരെ പുരസ്‌കാരത്തിന് അർഹരാക്കിയത്.

പാലക്കാട് സ്വദേശിയായ മുഹമ്മദ് അജ്‌മല്‍ ഇന്ത്യൻ അത്‌ലറ്റിക്‌സിലെ മുൻനിര 4×400 മീറ്റർ റിലേ ഓട്ടക്കാരനാണ്. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മികച്ച പ്രകടനങ്ങൾ കാഴ്‌ചവെച്ചിട്ടുള്ള താരമാണ് അജ്‌മല്‍. അത്‌ലറ്റിക്‌സില്‍ കേരളത്തിന്‍റെ വളർന്നുവരുന്ന നേട്ടങ്ങളുടെ പട്ടികയിലേക്ക് ഒന്നുകൂടി ചേർക്കപ്പെടുകയാണ് ഈ പുരസ്‌കാരം.

കണ്ണൂർ ചെറുപുഴ സ്വദേശിയായ ട്രീസ ജോളി ബാഡ്‌മിന്‍റണ്‍ ഡബിൾസിൽ ഇന്ത്യയുടെ മുൻനിര താരമാണ്. സ്വന്തം പിതാവായ ജോളി മാത്യുവിൽ നിന്നാണ് ട്രീസ കായികരംഗത്തെ ആദ്യപാഠങ്ങൾ പഠിച്ചത്. പിന്നീട് കേരള ബാഡ്‌മിന്‍റണ്‍ അസോസിയേഷന്‍റെ പിന്തുണയോടെ ഇന്തോനേഷ്യയിൽ അടക്കം വിദഗ്ദ്ധ പരിശീലനം നേടി. ജൂനിയർ തലം മുതൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ശ്രദ്ധേയമായ മുന്നേറ്റം നടത്തിയ താരം കൂടിയാണ് ട്രീസ.

കോമൺവെൽത്ത് ഗെയിംസിൽ വനിതാ ഡബിൾസിൽ വെങ്കലവും മിക്‌സഡ് ടീം ഇനത്തിൽ വെള്ളിയും നേടി ചരിത്രം കുറിച്ചതാണ് ട്രീസയുടെ കരിയറിലെ ഏറ്റവും വലിയ നേട്ടം. ഒരു കോമൺവെൽത്ത് ഗെയിംസിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ മലയാളി താരമെന്ന റെക്കോർഡും ട്രീസ സ്വന്തമാക്കിയിരുന്നു. ഈ മികച്ച നേട്ടത്തെ തുടർന്ന് കേരള സർക്കാർ ട്രീസയ്ക്ക് സംസ്ഥാന ജിഎസ്ടി വകുപ്പിൽ നിയമനം നൽകിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags