Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogKeralaഗുണനിലവാരമില്ല; ‘കേര ഡയമണ്ട്’ വെളിച്ചെണ്ണയുടെ വില്‍പന നിരോധിച്ചു

ഗുണനിലവാരമില്ല; ‘കേര ഡയമണ്ട്’ വെളിച്ചെണ്ണയുടെ വില്‍പന നിരോധിച്ചു

കൊല്ലം: വ്യാജ അഡ്രസ്സില്‍ നിര്‍മ്മിച്ച് വില്‍പന നടത്തുന്ന ‘കേര ഡയമണ്ട്’ ബ്രാന്‍ഡ് വെളിച്ചെണ്ണയുടെ ശേഖരണവും വില്‍പ്പനയും വിതരണവും നിരോധിച്ചതായി ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. കുന്നത്തൂര്‍, ചടയമംഗലം ഭക്ഷ്യസുരക്ഷാ സര്‍ക്കിളുകളില്‍ നിന്ന് ശേഖരിച്ച് തിരുവനന്തപുരം ഗവ. അനലിറ്റിക്കല്‍ ലാബില്‍ അയച്ചു പരിശോധിച്ച സാമ്പിളുകള്‍ ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

‘ദാസ് ഓയില്‍ ഇന്‍ഡസ്ട്രീസ്, തയ്യില്‍ ബില്‍ഡിംഗ്, യൂണിറ്റ് നമ്പര്‍ 1/77, പാലക്കാട്’ എന്ന വിലാസത്തില്‍ നടത്തിയ അന്വേഷണത്തില്‍ നിര്‍മ്മാണ വിലാസം വ്യാജമാണെന്ന് കണ്ടെത്തി.

ഈ സാഹചര്യത്തില്‍ ഈ ബ്രാന്‍ഡിലോ അഡ്രസ്സിലോ ഉള്ള വെളിച്ചെണ്ണ വ്യാപാരികള്‍ സ്റ്റോക്ക് ചെയ്യാനോ വില്‍പ്പന നടത്താനോ പാടില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. പരിചയമില്ലാത്ത ബ്രാന്‍ഡുകളും ബില്ലില്ലാത്തതുമായ വെളിച്ചെണ്ണ വാങ്ങരുതെന്നും അറിയിപ്പുണ്ട്. പരാതികള്‍ 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പരില്‍ അറിയിക്കാം.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags