Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogKeralaKeralaഫോളോവേഴ്‌സില്‍ ലോകറെക്കോര്‍ഡ്; രണ്ട് മില്യണ്‍ അടിച്ച് കേരള പൊലീസ്

ഫോളോവേഴ്‌സില്‍ ലോകറെക്കോര്‍ഡ്; രണ്ട് മില്യണ്‍ അടിച്ച് കേരള പൊലീസ്

തിരുവനന്തപുരം: രണ്ട് മില്യണ്‍ ഇന്‍സ്റ്റാഗ്രാം ഫോളേവേഴ്‌സുമായി റെക്കോര്‍ഡിട്ട് കേരള പൊലീസിന്റെ ഇന്‍സ്റ്റഗ്രാം പേജ്. ലോകത്തിലെ സംസ്ഥാന പൊലീസ് ഇന്‍സ്റ്റാഗ്രാം പേജുകളില്‍ ആദ്യമായി 2 മില്യണ്‍ ഫോളോവേഴ്‌സ് തികച്ച് ഇന്‍സ്റ്റാഗ്രാം പേജ് ലോക റെക്കോര്‍ഡിട്ടെന്നും കേരള പൊലീസ് ഫെയ്ബുക്കില്‍ കുറിച്ചു.

നര്‍മ്മത്തിലൂടെയും ചിന്തയിലൂടെയും, സമയോചിതമായ ബോധവല്‍ക്കരണങ്ങളിലൂടെയും സുരക്ഷാ സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് കേരള പൊലീസ് സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചുവരുന്നത്. ആ യാത്രയില്‍ ഞങ്ങളെ പ്രോത്സാഹിപ്പിച്ചും, നിര്‍ദ്ദേശങ്ങള്‍ നല്‍കിയുമാണ് നിങ്ങള്‍ ഓരോരുത്തരും ഈ കുടുംബത്തിന്റെ ഭാഗമായത്.

ഞങ്ങളുടെ പരിശ്രമങ്ങളെ അഭിനന്ദിക്കുകയും, പിഴവുകള്‍ ചൂണ്ടിക്കാട്ടി കൂടുതല്‍ മെച്ചപ്പെടാന്‍ സഹായിക്കുകയും ചെയ്ത എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. ഈ സ്‌നേഹവും പിന്തുണയും എന്നും കൂടെയുണ്ടാകണം പൊലീസ് ഫെയ്‌സ്ബുക്കി കുറിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags