Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogKeralaമലപ്പുറത്ത് നിന്ന് യൂട്യൂബറെ കാണാനില്ലെന്ന് പരാതി

മലപ്പുറത്ത് നിന്ന് യൂട്യൂബറെ കാണാനില്ലെന്ന് പരാതി

മലപ്പുറം: യൂട്യൂബറെ കാണാനില്ലെന്ന് പരാതി. മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയില്‍ സ്വദേശി ദില്‍ഷാദിനെയാണ് കാണാതായത്. വിവിധ രാജ്യങ്ങളില്‍ യാത്രകള്‍ നടത്തുന്ന യൂട്യൂബറാണ് ദില്‍ഷാദ്. ദില്‍ഷാദ്‌ന്റെ യാത്ര ടുഡേ എന്ന യൂട്യൂബ് ചാനലിന് നിരവധി സബ്‌സ്‌ക്രൈബേഴ്‌സുണ്ട്.

കഴിഞ്ഞ ആറാം തിയതിയാണ് ദില്‍ഷാദ് യാത്രയുടെ ഭാഗമായി വീട്ടില്‍ നിന്ന് പോയത്. നാലുദിവസമായി യാതൊരു വിവരവുമില്ലെന്നാണ് വീട്ടുകാരുടെ പരാതി. കുടുംബം തേഞ്ഞിപ്പലം പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

യുട്യൂബില്‍ വിഡിയോ അപ്ലോഡ് ചെയ്യുന്നതിന്റെ ഭാഗമായാണ് ഇദ്ദേഹം വീട്ടില്‍ നിന്നിറങ്ങിയത്. അവസാനം സംസാരിക്കുമ്പോള്‍ ദില്‍ഷാദ് താന്‍ അസമിലാണെന്ന് പറഞ്ഞതായി വീട്ടുകാര്‍ അറിയിക്കുന്നു. ഐ ക്വിറ്റ് എന്നൊരു പോസ്റ്റാണ് ഇദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാമില്‍ അവസാനമായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് വീട്ടുകാരെ ആശങ്കയിലാക്കിയതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags