Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogNationalഡല്‍ഹിയില്‍ പ്രതിപക്ഷത്തിന്റെ മിന്നല്‍ പ്രതിഷേധം; ഗാന്ധി സ്മൃതിയിലേക്ക് എംപിമാരുടെ മാര്‍ച്ച്

ഡല്‍ഹിയില്‍ പ്രതിപക്ഷത്തിന്റെ മിന്നല്‍ പ്രതിഷേധം; ഗാന്ധി സ്മൃതിയിലേക്ക് എംപിമാരുടെ മാര്‍ച്ച്

ന്യൂഡൽഹി: ഡൽഹിയിൽ പ്രതിപക്ഷത്തിൻ്റെ മിന്നൽ പ്രതിഷേധം. എംപിമാരുടെ പ്രതിഷേധ മാർച്ച് ഗാന്ധിസ്മൃതിയിലെത്തി. ഇന്‍ഡ്യാ സഖ്യത്തിലെ എല്ലാ എംപിമാരും പ്രതിഷേധത്തിനായി എത്തി. രാ​ഹുൽ ​ഗാന്ധി അടക്കമുള്ള എംപിമാർ ​ഗാന്ധി സ്മൃതിയിൽ പ്രവേശിച്ചു. ​ഗാന്ധി സ്മൃതിയിലേയ്ക്ക് എത്തിയ വാഹനത്തിൽ നിന്നും പ്ലക്കാർഡുമായി ഇറങ്ങിയ എംപിമാരുടെ മുൻനിരയിൽ പ്രിയങ്ക ​ഗാന്ധി, മി‍ർസ ഭാരതി, സുപ്രിയ സുലെ, കുമാരി ഷെൽജ, രേണുക ചൗധരി തുടങ്ങിയ വനിത എം പിമാരാണ് അണിനിരന്നത്. രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു പ്രതിപക്ഷത്തിന്റെ മിന്നല്‍ പ്രതിഷേധമുണ്ടായത്. എംപിമാര്‍ ഒറ്റക്കെട്ടായാണ് പ്രതിഷേധിച്ചത്. രാഹുല്‍ ഗാന്ധി, പ്രയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍ തുടങ്ങി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടന്നത്.

വലിയ പൊലീസ് സന്നാഹമാണ് പ്രതിഷേധ സ്ഥലത്ത് എത്തിച്ചത്. ബാരിക്കേടുകൾ വെച്ച് പ്രവർത്തകരെ പൊലീസ് തടഞ്ഞു. സംഘർഷ അന്തരീക്ഷമാണ് തീസ് ജനുവരി റോഡിന് സമീപം. ബസ് കുറുകെയിട്ട് പ്രതിപക്ഷത്തിൻ്റെ മാർച്ച് തടയാൻ ശ്രമിച്ചതായി റിപ്പോർട്ടുണ്ട്. പൊലീസ് നിരത്തിയ ബാരിക്കേടുകൾ മറികടന്നാണ് പ്രതിപക്ഷ പ്രവർത്തകർ മുന്നോട്ട് പോയത്.

മുഴുവൻ പ്രതിപക്ഷ എം പിമാരെയും രാഹുൽ ​ഗാന്ധി വസതിയിലേയ്ക്ക് ക്ഷണിച്ചിരുന്നു. ക്ഷണത്തിന് പിന്നാലെയാണ് രാഹുൽ ​ഗാന്ധിയുടെ വസതിയിലേയ്ക്ക് പ്രതിപക്ഷ എം പിമാർ എത്തിതുടങ്ങിയത്. അതിന് ശേഷമായിരുന്നു പ്രതിപക്ഷത്തിൻ്റെ ഈ അപ്രതീക്ഷിത നീക്കം.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags