Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogKeralaKerala‘പാർട്ടിയെ ചതിച്ചവരെ പാർട്ടിക്ക് വേണ്ട, വിപ്പ് ലംഘിച്ചവര്‍ക്കെതിരെ നടപടി എടുക്കും’: നാട്ടകം സുരേഷ്

‘പാർട്ടിയെ ചതിച്ചവരെ പാർട്ടിക്ക് വേണ്ട, വിപ്പ് ലംഘിച്ചവര്‍ക്കെതിരെ നടപടി എടുക്കും’: നാട്ടകം സുരേഷ്

കോട്ടയം: പാലാ നഗരസഭയില്‍ ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസ പ്രമേയത്തില്‍ പാർട്ടി വിപ്പ് ലംഘിച്ച കോൺഗ്രസ് കൗണ്‍സിലര്‍മാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. പാര്‍ട്ടിയെ ചതിച്ചവന്‍മാരെ പാര്‍ട്ടിക്ക് വേണ്ടെന്ന് പറഞ്ഞ നാട്ടകം സുരേഷ്, വിപ്പ് ലംഘിച്ചവര്‍ക്കെതിരെ പാര്‍ട്ടി നടപടി എടുക്കുമെന്നും വ്യക്തമാക്കി. പാര്‍ട്ടി വിപ്പ് ലംഘിച്ചു എന്ന് പറഞ്ഞാല്‍ അവര്‍ പാര്‍ട്ടിയില്‍ നിന്ന് സ്വയം പുറത്തായി.

എല്‍ഡിഎഫുമായി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ അവിശുദ്ധ കൂട്ടുക്കെട്ട് ഉണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു. ഇതിന്റെ ഭവിഷ്യത്തുകള്‍ അവര്‍ മനസ്സിലാക്കും. പാര്‍ട്ടിക്കെതിരായ നടപടികള്‍ ഒരു കാരണവശാലും വെച്ചു പൊറുപ്പിക്കില്ലെന്നും നടപടി എന്തെന്നത് കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാലാ നഗരസഭയില്‍ യുഡിഎഫിന് ഭരണം നഷ്ടമായതിന് പിന്നാലെയാണ് ഡിഡിസി പ്രസിഡൻ്റ് പ്രതികരച്ചത്. ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസം പാസാക്കിരുന്നു. അഞ്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ അവിശ്വാസത്തെ പിന്തുണച്ചതോടെയാണ് അവിശ്വാസം പാസായത്. വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയ കോൺഗ്രസ് കൗൺസിലർമാരും വിമതയായി വിജയിച്ച മായാ രാഹുലും എൽഡിഎഫ് അവിശ്വാസത്തെ പിന്തുണക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags