Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogBusinessഇന്ത്യയിലെ ആദ്യത്തെ എച്ച്പി -മാഡ്രിഡ് എക്‌സ്പീരിയന്‍സ് സോണ്‍ ഇനി ഓക്സിജനില്‍ നടി റിമാ കല്ലിങ്കല്‍ ഉദ്ഘാടനം ചെയ്തു

ഇന്ത്യയിലെ ആദ്യത്തെ എച്ച്പി -മാഡ്രിഡ് എക്‌സ്പീരിയന്‍സ് സോണ്‍ ഇനി ഓക്സിജനില്‍ നടി റിമാ കല്ലിങ്കല്‍ ഉദ്ഘാടനം ചെയ്തു

കോട്ടയം: പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടില്‍ ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ എച്ച്പി- മാഡ്രിഡ് എക്‌സ്പീരിയന്‍സ് സോണിന്റെ ഉദ്ഘാടനം നടി റിമാ കല്ലിങ്കല്‍ നിര്‍വഹിച്ചു.

കോട്ടയം നാഗമ്പടം നെഹ്‌റുസ്റ്റേഡിയത്തിന് സമീപമുള്ള ഷോറൂമിലാണ് എക്സ്പീരിയന്‍സ് സോണ്‍ തയ്യാറാക്കിയിരിക്കുന്നത്.
ചടങ്ങില്‍ ഓക്സിജന്‍ സിഇഒ ഷിജോ കെ.തോമസ്, എച്ച്പി നാഷണല്‍ ഹെഡ് ശരത് സരസ്വതി, എച്ച്പി സോണല്‍ സെയില്‍സ് മാനേജര്‍ സിനേഷ് ശ്രീധര്‍,ഓക്സിജന്‍ പര്‍ച്ചേസ് ആന്‍ഡ് ഓപ്പറേഷന്‍ വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്രകാശ്, ഓക്സിജന്‍ ഫിനാന്‍സ് വൈസ് പ്രസിഡന്റ് സുനില്‍ വര്‍ഗീസ്, ഓക്‌സിജന്‍ റീജണല്‍ ബിസിനസ് ഹെഡ് ഷാജഹാന്‍ സിറാജുദ്ദീന്‍, ഓക്സിജന്‍ മാര്‍ക്കറ്റിംഗ് ഹെഡ് കെ.അമല്‍ദേവ്, ഓക്‌സിജന്‍ ഐടി ഹെഡ് പി.ആര്‍. ശ്രീജിത്ത്, എച്ച്പി എഎസ്എം നിറ്റു രവി തുടങ്ങിയവര്‍ പ്രസംഗിച്ചു.

എച്ച്പിയുടെ ഏറ്റവും പുതിയ എഐ ലാപ്‌ടോപ്പുകള്‍, ആക്‌സസറീസുകള്‍ തുടങ്ങിയവ ഉപഭോക്താക്കള്‍ക്ക് നേരിട്ട് അനുഭവിച്ചറിയാനും വിദഗ്ധരുടെ സഹായത്തോടെ തിരഞ്ഞെടുക്കാനും എക്‌സ്പീരിയന്‍സ് സോണില്‍ അവസരമുണ്ട്. വിദ്യാര്‍ഥികള്‍, പ്രൊഫഷണല്‍സ്, ഗെയിമിംഗ് ഇഷ്ടപ്പെടുന്നവര്‍ തുടങ്ങിയവര്‍ക്ക് എച്ച്പിയുടെ ലാപ്‌ടോപ്പുകള്‍ എക്‌സപീരിയന്‍സ് ചെയ്ത് വാങ്ങാം. ലാപ്‌ടോപ്പുകള്‍ക്ക് പ്രത്യേക ഓഫറുകളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. വിവിധ ഫിനാന്‍സ് കമ്പനികളുമായി ചേര്‍ന്ന് പ്രത്യേക ഇഎംഐ സൗക്യവും ഷോറൂമുകളിലുണ്ട്. ബ്രാന്‍ഡ് വാറന്റിക്ക് പുറമേ ഓക്‌സിജന്‍ നല്‍കുന്ന അധികവാറന്റിയും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഫോണ്‍: 9020100100.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags