Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogKerala10000 കോടിയുടെ നിക്ഷേപവുമായി ടാറ്റ കേരളത്തിലേക്ക്: വി ഡി സതീശൻ

10000 കോടിയുടെ നിക്ഷേപവുമായി ടാറ്റ കേരളത്തിലേക്ക്: വി ഡി സതീശൻ

ടാറ്റ കേരളത്തിൽ നിക്ഷേപം നടത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഷിപ്പ് ബിൽഡിംഗ് യൂണിറ്റ് സ്ഥാപിക്കാൻ ടാറ്റ എത്തുന്നു. ടാറ്റ ഗ്രൂപ്പിന് ഭൂമി വിട്ട് നൽകും. 10000 കോടിയുടെ പദ്ധതി ടാറ്റ ഗ്രൂപ്പുമായി സംസാരിച്ച് ധാരണയിൽ എത്തിയിട്ടുണ്ട്. വൈകാതെ തന്നെ അതിന്റെ നടപടികൾ ആരംഭിക്കും. ഇന്റർനാഷണൽ സ്റ്റാൻന്റെഡിലുള്ള മാരീടൈം മ്യൂസിയം കേരളത്തിൽ വരും. അതിനുള്ള എക്കണോമിക് മോഡൽ കണ്ടെത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ക്യൂറേറ്ററെ കണ്ടെത്തി. ഞാൻ അവരുമായി സംസാരിച്ചിട്ടുണ്ട്. ഒഷനേറിയം സ്ഥാപിക്കും. ഇതൊക്കെ പോർട്ട് സിറ്റിയുടെ ഭാഗം. ഷിപ് ബിൽഡിംഗ് യൂണിറ്റ് ടാറ്റയുടെ നേതൃത്വത്തിൽ കേരളത്തിൽ ആരംഭിക്കും. കേരളത്തിലെ ഏത് നിക്ഷേപവും സംസ്ഥാന താൽപര്യം പരിഗണിച്ച് നടപ്പാക്കും. ആർക്കും കേറി മേയാൻ അവസരം നൽകില്ല. മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ സന്ദർശനത്തിൽ കേന്ദ്ര തുറമുഖ മന്ത്രിയെയും കണ്ടിരുന്നു.

പ്രോജക്ട് ഇംപ്ലിമെന്റേഷനിൽ പ്രോട്ടോകോൾ കൊണ്ടുവരും. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഡാഷ് ബോർഡ് ഉണ്ടാകും. അതിൽ പോർട്ട്‌ ഡെവലപ്മെന്റ് സ്റ്റാറ്റസ് ഉണ്ടാവും. തീരദേശവാസികളുടെ മക്കളുടെ ജീവിത നിലവാരവും ഉയരണം. ഓരോ വികസനത്തിലും ആ പ്രദേശത്തുള്ളവരുടെ ജീവിതം നിലവാരവും ഉയരണം. കരകാണാ കടലലെ മേലെ മോഹപ്പൂങ്കൂരുവി പറക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags