Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogKeralaസംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് മൂന്ന് മാസമായി ശമ്പളം ലഭിച്ചിട്ടില്ല. ഡയറ്റിലെ 300 ഓളം ജീവനക്കാരാണ് പ്രതിന്ധിയിലായത്. കേന്ദ്രഫണ്ട് വൈകുന്നതാണ് ശമ്പളം വൈകാന്‍ കാരണമെന്നാണ് വിശദീകരണം. സമഗ്രശിക്ഷ കേരളയുടെ ഭാഗമായാണ് ഡയറ്റ് പ്രവര്‍ത്തിക്കുന്നത്. അതേസമയം ഡയറ്റില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും പരിശോധിച്ച് പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദീനും പറഞ്ഞു.

സമഗ്രശിക്ഷ കേരളയുടെ ഭാഗമായാണ് ഡയറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ത്തന്നെ പ്ലാന്‍ ഫണ്ടില്‍നിന്നാണ് ശമ്പളമടക്കം എല്ലാ ചെലവുകളും വകയിരുത്തുന്നത്. എസ്.എസ്.കെ.യുടെ നടത്തിപ്പിന് കേന്ദ്രവും സംസ്ഥാനവും 60:40 എന്ന രീതിയിലാണ് തുക ചെലവാക്കുന്നത്. കേന്ദ്രഫണ്ട് വൈകുന്നതാണ് ശമ്പളം വൈകാന്‍ കാരണമായി പറയുന്നത്.

ഫണ്ട് ലഭിക്കാത്തതില്‍ മുഖ്യമന്ത്രി കേന്ദ്രത്തില്‍ പോയി സമ്മര്‍ദം ചെലുത്തണമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപള്ളി രാമചന്ദ്രനും പറഞ്ഞു. മൂന്നോറോളം വരുന്ന ജീവനക്കാര്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ ശമ്പളം ഇല്ലാതെ ജോലി ചെയ്യുകയാണ്.പലരും സ്വന്തം ജില്ലയക്ക്പുറത്താണ് ജോലി ചെയ്യുന്നത് അതിനാല്‍ തന്നെ ഭൂരിഭാഗം ജീവനക്കാരും വലിയ പ്രതിസന്ധിയിലാണ്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags