Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogFifa Worldcup 2026 Newsബെൽജിയത്തെ തകർത്ത് സ്‌പെയ്ൻ സെമിയിൽ

ബെൽജിയത്തെ തകർത്ത് സ്‌പെയ്ൻ സെമിയിൽ

ലോകകപ്പിലെ രണ്ടാം ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തെ തോൽപ്പിച്ച് സ്പെയിൻ സെമിയിൽ. സൂപ്പർ സബായി എത്തിയ മിക്കൽ മെറീനോയുടെ ഗോളിലാണ് സ്‌പെയ്ൻ ജയിച്ചു കയറിയത്. 88-ാം മിനിറ്റിലായിരുന്നു ഗോൾ. പോർചുഗലിനെതിരായ മത്സരത്തിലും സ്പെയ്നിന്റെ രക്ഷകനായത് പകരക്കാരനായി വന്ന മെറീനോയായിരുന്നു.

മത്സരത്തിന്റെ 30-ാം മിനിറ്റിൽ ഫാബിയൻ റൂയിസിലൂടെ സ്പെയിനാണ് ആദ്യം ലീഡ് എടുത്തത്. പെഡ്രോ പോറോയും ലാമിൻ യമാലും ചേർന്ന് മെനഞ്ഞെടുത്ത തകർപ്പൻ മുന്നേറ്റത്തിനൊടുവിൽ ഡാനി ഓൽമോ തൊടുത്ത ഷോട്ട് ബെൽജിയം ഗോളി തിബോ കോർട്ടുവ തടുത്തെങ്കിലും, റീബൗണ്ട് പന്ത് വലയിലെത്തിച്ച് റൂയിസ് ലീഡ് നേടി കൊടുക്കുകയായിരുന്നു.

എന്നാൽ 41-ാം മിനിറ്റിൽ ബെൽജിയം മറുപടി നൽകി. തിമോത്തി കാസ്റ്റാഗ്ന നൽകിയ ക്രോസ് കെവിൻ ഡി ബ്രൂയിൻ കൃത്യമായി ചാർൾസ് ഡി കെറ്റലെയർക്ക് എത്തിച്ചു. ഡി കെറ്റലെയറുടെ തകർപ്പൻ ഹെഡർ ഗോൾവല കുലുക്കി. ഇതോടെ ലോകകപ്പിൽ തുടർച്ചയായി 490 മിനിറ്റുകൾ വലകുലുങ്ങാതെ നിന്ന സ്‌പെയ്ൻ വലയനങ്ങി.

വിജയ ഗോളിനായി ആഞ്ഞു ശ്രമിച്ച സ്‌പെയ്ൻ മുന്നേറ്റങ്ങൾ ഓരോന്നായി ബെൽജിയൻ പ്രതിരോധത്തിൽ തട്ടിത്തെറിച്ചു. ഒടുവിൽ രക്ഷകനായി മെറീനോ എത്തുകയായിരുന്നു. സെമിയിൽ ഫ്രാൻസായിരിക്കും സ്പെയ്നിന്റെ എതിരാളികൾ.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags