Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogBusinessഒപ്പോ റെനോ 16 സീരീയസ് ഫോണിന്റെ വില്‍പ്പന ഓക്‌സിജനില്‍ ആരംഭിച്ചു

ഒപ്പോ റെനോ 16 സീരീയസ് ഫോണിന്റെ വില്‍പ്പന ഓക്‌സിജനില്‍ ആരംഭിച്ചു

കോട്ടയം: പ്രമുഖ ഡിജിറ്റല്‍ റീട്ടെയ്ല്‍ ശൃംഖലയായ ഓക്സിജന്‍ ദ് ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ ഷോറൂമുകളില്‍ ഒപ്പോ റെനോ 16 സീരിയസ് ഫോണിന്റെയും അനുബന്ധ ഡിജിറ്റല്‍ ഗാഡ്‌ജെറ്റായ ഒപ്പോ ബബിളിന്റെയും വില്‍പ്പന ആരംഭിച്ചു. പിന്നണി ഗായിക സിതാര കൃഷ്ണകുമാര്‍ ഫോണ്‍ ലോഞ്ച് ചെയ്തു.

കുമരകം ബാക്വാട്ടര്‍ റിപ്പിള്‍സ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഓക്സിജന്‍ സിഇഒ ഷിജോ കെ.തോമസ്, ഒപ്പോ കേരള സിഇഒ സൈമണ്‍ ലിയാങ്, ഒപ്പോ കേരള ജനറല്‍ മാനേജര്‍ മൈല്‍സ്, ഓക്സിജന്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ് ജിബിന്‍ കെ.തോമസ്, ഓക്സിജന്‍ പര്‍ച്ചേസ് ആന്‍ഡ് ഓപ്പറേഷന്‍ വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്രകാശ്, ഓക്‌സിജന്‍ റീജണല്‍ ബിസിനസ് ഹെഡ് ഷാജഹാന്‍ സിറാജുദ്ദീന്‍, ഓക്‌സിജന്‍ ഗ്രൂപ്പ് മൊബൈല്‍ ഹെഡ് സി.ആര്‍.ഗീവര്‍ഗീസ്, മാര്‍ക്കറ്റിംഗ് ഹെഡ് കെ. അമല്‍ദേവ്, ഒപ്പോ കേരള സെയില്‍സ് ഹെഡ് ടി. എസ്. ആന്റണി, ഒപ്പോ കേരള മാര്‍ക്കറ്റിംഗ് ഹെഡ് ആതിര മോഹന്‍ദാസ്, ഒപ്പോ കേരള ബ്രാന്‍ഡിംഗ് ഹെഡ് വെങ്കിടേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സെല്‍ഫിക്ക് വേണ്ടി ഫോണിനോട് ഒപ്പം ചേര്‍ത്ത് വയ്ക്കാവുന്ന ഒപ്പോ ബബിള്‍ എന്ന ഡിജിറ്റല്‍ ഗാഡ്‌ജെറ്റാണ് പ്രധാന ആകര്‍ഷണം. ബബിളിലെ ചെറിയ സ്‌ക്രീനിലൂടെ കൂടുതല്‍ വ്യക്തമായി സെല്‍ഫി ഫോട്ടോകള്‍ എടുക്കാന്‍ സാധിക്കും. 50 എംപി പ്രൈമറി ക്യാമറ, 50 എംപി അള്‍ട്രാ-വൈഡ്, 50 എംപി ടെലിഫോട്ടോ ലെന്‍സ് എന്നിവയാണ് ഓപ്പോ റെനോ 16 സീരിസില്‍ ഉപയോഗിച്ചിരിക്കുന്നത്. ഫോണ്‍: 9020 100 100.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags