Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogKeralaKeralaവീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: സംസ്ഥാന വ്യാപക പ്രതിഷേധവുമായി DYFI

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: സംസ്ഥാന വ്യാപക പ്രതിഷേധവുമായി DYFI

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള തീരുമാനത്തിനെതിരെ ഡിവൈഎഫ്ഐയുടെ സംസ്ഥാന വ്യാപക പ്രതിഷേധം നടന്നു. പലയിടങ്ങളിലും പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. കൊച്ചിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം. എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ മാർച്ച് നടത്തി. താലൂക്ക് ഓഫീസിന്റെ കോമ്പൗണ്ടിന് ഉള്ളിലേക്ക് പ്രതിഷേധക്കാർ കടന്നു. പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധം നടത്തി.

മദ്യ നികുതിക്കെതിരെ ആലപ്പുഴയിൽ ഡിവൈഎഫ്ഐ നടത്തിയ മാർച്ചിലും സംഘർഷം. ആലപ്പുഴയിൽ കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിനിടെ പ്രവർത്തകർ മതിൽ ചാടി കടന്നു. കോഴിക്കോട് പിഡബ്ല്യുഡി ഓഫീസിലേക്കാണ് ഡിവൈഎഫ്ഐയുടെ പ്രതിഷേധ മാർച്ച് നടത്തുന്നു. പ്രവർത്തകർ ബാരിക്കേട് മറികടക്കാൻ ശ്രമിക്കുന്നതിനിടെ പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

നിയമസഭയിലെ ബജറ്റ് ചർച്ചക്ക് മറുപടി പറയുമ്പോഴാകും മദ്യ നികുതി വിവാദത്തിലും മുഖ്യമന്ത്രി മറുപടി നൽകുക. വീര്യം കുറഞ്ഞ മദ്യത്തിന് വില കുറക്കാനുള്ള ബജറ്റ് പ്രഖ്യാപനം രാഷ്ട്രീയ വിവാദമാകുകയും അഴിമതി ആരോപണത്തിന് കാരണമാകുകയും ചെയ്തിട്ടുണ്ട്. എങ്കിലും തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകുന്ന സൂചനയില്ല. ബജറ്റും ധനബില്ലും പാസായാലും മദ്യ നയം വന്ന ശേഷമേ നടപ്പാക്കു എന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുക എന്നാണ് സൂചന. മുഖ്യമന്ത്രിയുടെ ഈ നിലപാടിന് മുന്നണിയിലെ ലീഗ് ഇതര ഘടക കക്ഷികളുടെ പിന്തുണയുമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags