Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogNationalനീറ്റ് പുനഃപരീക്ഷ; ഇന്ന് രാജ്യവ്യാപക മോക്ക് ഡ്രിൽ

നീറ്റ് പുനഃപരീക്ഷ; ഇന്ന് രാജ്യവ്യാപക മോക്ക് ഡ്രിൽ

ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ഇന്ന് രാജ്യവ്യാപക മോക് ഡ്രിൽ നടത്താൻ നാഷണൽ ടെസ്റ്റിങ് ഏജൻസി. തയ്യാറെടുപ്പ് വിലയിരുത്താനും സുഗമമായ പരീക്ഷാ നടത്തിപ്പ് ലക്ഷ്യമിട്ടുമാണ് ഈ നീക്കം. രാവിലെ ഒൻപത് മണിക്ക് ആരംഭിച്ച് വൈകുന്നേരം വരെ നീണ്ടുനിൽക്കുന്ന മോക്ക് ഡ്രില്ലിൽ രണ്ടര ലക്ഷത്തിലധികം സുരക്ഷാ ഉദ്യോ​ഗസ്ഥ‍ർ ഭാഗമാകും. ചോദ്യപ്പേപ്പർ ചോർന്നതിനെ തുടർന്ന് മെയ് മൂന്നിന് നടന്ന നീറ്റ് യുജി പരീക്ഷ റദ്ദാക്കിയതോടെയാണ് ജൂൺ 21ന് പുനപരീക്ഷ നടക്കുന്നത്.

അതേസമയം, നീറ്റ് പുനപരീക്ഷയുടെ സുരക്ഷ കണക്കിലെടുത്ത് ടെലിഗ്രാമിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ താത്കാലിക നിരോധനം ഡൽഹി ഹൈക്കോടതി ശരിവെച്ചു. IT ആക്ടിലെ 69A-യിലെ നടപടിക്രമം പാലിച്ചിട്ടുണ്ടെന്നും അടിയന്തര സ്വഭാവം കണക്കിലെടുക്കുമ്പോൾ കേന്ദ്രം ഉന്നയിച്ച കാരണങ്ങൾ പര്യാപ്തമാണെന്നും കോടതി ഉത്തരവിൽ പറഞ്ഞു. വാദത്തിനിടെ ഗുരുതരമായ ആരോപണങ്ങൾ ആണ് കേന്ദ്രം ടെലിഗ്രാമിന് എതിരെ നിരത്തിയത്.

തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഏറ്റവും സൗകര്യപ്രദമായ പ്ലാറ്റ്‌ഫോം ടെലിഗ്രാം ആണെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.ഡൽഹി ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീംക്കോടതിയെ ടെലിഗ്രാം സമീപിച്ചേക്കും.

അഹമ്മദാബാദിൽ നീറ്റ് പരീക്ഷാർഥി കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു.പരീക്ഷാസമ്മർദ്ദം നേരിട്ടിരുന്നതായി അറിയില്ലെന്നാണ് കുടുംബത്തിന്റെ മൊഴി. കേസിൽ അന്വേഷണം തുടരുകയാണ്.

Tags:
Share:

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags