Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogNationalകേന്ദ്ര നിർദ്ദേശം; പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ടെലഗ്രാം ആപ്പ് നീക്കി

കേന്ദ്ര നിർദ്ദേശം; പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ടെലഗ്രാം ആപ്പ് നീക്കി

ഡൽഹി: പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും മെസ്സേജിം​ഗ് ആപ്പായ ടെലഗ്രാമിനെ നീക്കം ചെയ്ത് ​ഗൂ​ഗളിലും ആപ്പിളും. കേന്ദ്രസർക്കാർ നിർദ്ദേശത്തിന് പിന്നാലെയാണ് നടപടി. നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷയുടെ പുനഃപരീക്ഷ പൂർത്തിയാകുന്ന ജൂൺ 22 വരെ രാജ്യത്ത് ടെല​ഗ്രാമിന് താത്ക്കാലിക നിരോധനം ഏർപ്പെടുത്തിയിരുന്നു.

ചോദ്യപേപ്പർ ചോർച്ച മാഫിയകളുടെ ഇടപെടലുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ടെല​ഗ്രാമിന് താത്ക്കാലിക നിരോധനം ഏർപ്പെടുത്താൻ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം തീരുമാനിച്ചത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻടിഎ) ശുപാർശകളുടെ അടിസ്ഥാനത്തിൽ ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000-ലെ സെക്ഷൻ 69A പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ടെലഗ്രാമിൽ നിലവിൽ പോസ്റ്റ് ചെയ്ത മെസ്സേജുകൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ 2026 ജൂൺ 30 വരെ ഇന്ത്യയിൽ റദ്ദാക്കാനും കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. ദേശീയതലത്തിലെ പരീക്ഷകളുമായി ബന്ധപ്പെട്ട് പരീക്ഷയ്ക്ക് ശേഷം വ്യാജമായി ‘ചോദ്യപേപ്പർ ചോർച്ച’യുടെ തെളിവുകൾ നിർമ്മിക്കാൻ ടെലഗ്രാമിന്റെ ഈ പ്രത്യേക ഫീച്ചർ ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നും അത് തടയാനാണ് ഈ നടപടിയെന്നും നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി വ്യക്തമാക്കി.

Tags:
Share:

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags