Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogKeralaടിനി ടോമിനെതിരായ പരാതി; ശ്വേത മേനോന്റെ മൊഴിയെടുത്തു

ടിനി ടോമിനെതിരായ പരാതി; ശ്വേത മേനോന്റെ മൊഴിയെടുത്തു

കൊച്ചി: നടൻ ടിനി ടോമിനെതിരായ അൻസിബ ഹസന്റെ പരാതിയിൽ അമ്മ പ്രസിഡന്റ് ശ്വേത മേനോന്റെ മൊഴിയെടുത്തു. കടവന്ത്ര പൊലീസാണ് മൊഴിയെടുത്തത്. കേസിൽ, പൊലീസ് ഉടൻ ടിനി ടോമിന്റെ മൊഴിയെടുക്കുമെന്നാണ് വിവരം.

പ്രൊഡക്ഷൻ കൺട്രോളറുടെ മകനെ താൻ മതം മാറ്റാൻ ശ്രമിച്ചതായി ടിനി ടോം പ്രചരിപ്പിച്ചു എന്നായിരുന്നു അൻസിബ പരാതിപ്പെട്ടത്. തന്നെക്കുറിച്ച് നടൻ അപവാദ പ്രചാരണം നടത്തിയെന്നും തന്നെ മതവാദിയെന്ന് ആക്ഷേപിച്ചുവെന്നും അൻസിബ ആരോപിച്ചിരുന്നു.

കേസിൽ അടുത്തിടെ നടി നീന കുറുപ്പിൻ്റെ മൊഴിയും പൊലീസ് എടുത്തിരുന്നു. അൻസിബ മതം മാറ്റാൻ ശ്രമിച്ചിട്ടില്ലെന്നാണ് നീന കുറുപ്പ് മൊഴി നൽകിയത്.

താരസംഘടനയായ അമ്മയുടെ ഫെബ്രുവരി 14ന് നടന്ന കുടുംബ സംഗമത്തിന്‍റെ സ്പോണ്‍സര്‍ഷിപ്പ് സംബന്ധിച്ച് ഉടലെടുത്ത ആഭ്യന്തര തര്‍ക്കമാണ് വലിയ വിവാദങ്ങളിലേക്ക് വഴിവെച്ചത്. ക്ഷേത്രവുമായി ബന്ധപ്പെട്ട സ്പോൺസ‌ർഷിപ്പിനെ അൻസിബ അടക്കമുള്ള ചില താരങ്ങൾ എതിർത്തിരുന്നു. ഇതിനിടെ അമ്മ സംഘടന അൻസിബയ്ക്ക് കാരണം കാണിക്കൽ നോട്ടീസും അയച്ചു. എന്നാൽ സംഘടനാ ചട്ടങ്ങൾക്ക് വിരുദ്ധമായി എന്ത് ചെയ്തുവെന്ന് ചോദിച്ച അൻസിബ കാരണം കാണിക്കൽ നോട്ടീസിൽ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടു.

Tags:
Share:

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags