Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogKerala‘സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം അട്ടിമറിച്ചു’; ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷം

‘സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം അട്ടിമറിച്ചു’; ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷം

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം ഗവര്‍ണര്‍ അട്ടിമറിച്ചെന്ന് പ്രതിപക്ഷം. നിയമസെക്രട്ടറി സുനില്‍ കുമാറിനെ തിരഞ്ഞെടുപ്പ് കമ്മീഷണറാക്കാനുളള മുന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം ഗവര്‍ണര്‍ അട്ടിമറിച്ചെന്നാണ് ആക്ഷേപം.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന എ ഷാജഹാന്‍ മാര്‍ച്ച് 31ന് വിരമിക്കുന്നതിന് മുന്‍പാണ് പുതിയ നിയമനത്തിന് അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരുങ്ങിയത്. സുനില്‍ കുമാറിനെ നിര്‍ദേശിക്കുകയായിരുന്നു. ശിപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കുമ്പോഴാണ് പ്രാബല്യത്തില്‍ വരിക.

എന്നാല്‍, നിയമനത്തിനുള്ള ഉത്തരവ് ലോക്ഭവനിലേക്ക് അയച്ചപ്പോള്‍ ഗവര്‍ണര്‍ ചില വിയോജിപ്പുകള്‍ രേഖപ്പെടുത്തുകയായിരുന്നു. നിയമന ഉത്തരവുമായി ബന്ധപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ഫോറം നല്‍കിയ പരാതിയുമായി ബന്ധപ്പെട്ടാണ് ഗവര്‍ണര്‍ ഫയലില്‍ ഒപ്പിടാതെ മാറ്റിവച്ചത്.

പിന്നീട് ഹൈക്കോടതിയുടെ സമ്മതപത്രവും ഗവര്‍ണര്‍ ലോക്ഭവനില്‍ നിന്ന് ആവശ്യപ്പെട്ടു. അതും സമര്‍പ്പിച്ചെങ്കിലും നിയമനം നടത്താന്‍ ഗവര്‍ണര്‍ കൂട്ടാക്കിയില്ല എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇപ്പോള്‍ ഗവര്‍ണറുടെ നിര്‍ദേശപ്രകാരം പുതിയ പേര് ശിപാര്‍ശ ചെയ്യാന്‍ യുഡിഎഫ് സര്‍ക്കാര്‍ ഒരുങ്ങുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags