Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogBusinessഓക്സിജനിൽ ഷവോമി 17 ടി ഫോണിൻ്റെ കേരള ലോഞ്ച് നടത്തി

ഓക്സിജനിൽ ഷവോമി 17 ടി ഫോണിൻ്റെ കേരള ലോഞ്ച് നടത്തി

കോട്ടയം: പ്രമുഖ ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ടിൽ ഷവോമി 17 ടി ഫോണിൻ്റെ കേരള ലോഞ്ച് നടത്തി. ഓക്സിജൻ്റെ നേതൃത്വത്തിൽ കുമരകം ബാക്ക് വാട്ടർ റിപ്പിൾസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ചാണ്ടി ഉമ്മൻ എം.എൽ.എ. ഔദ്യോഗികമായി ഫോൺ ലോഞ്ച് ചെയ്തു. ചാണ്ടി ഉമ്മനും നടി മാനസ രാധാകൃഷ്ണനും ചേർന്ന് ആദ്യവിൽപ്പന നടത്തി.

ഓക്സിജൻ സി.ഇ.ഒ. ഷിജോ കെ.തോമസ്, ഓക്സിജൻ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് വൈസ് പ്രസിഡൻ്റ് ജിബിൻ കെ. തോമസ്, ഓക്സിജൻ പർച്ചേസ് ആൻഡ് ഓപ്പറേഷൻ വൈസ് പ്രസിഡൻ്റ് പ്രവീൺ പ്രകാശ്, ഷവോമി മൊബൈൽ കേരള സെയിൽസ് ഹെഡ് എച്ച്. അഭിലാഷ്, ഷവോമി ഡിസ്ട്രിബ്യൂട്ടർ ആൻഡ് എം കണക്ട് മാനേജിംഗ് ഡയറക്ടർ ജുബിൻ ജോർജ്, ഓക്സിജൻ മൊബൈൽ ഹെഡ് സി.ആർ. ഗീവർഗീസ്, ഓക്സിജൻ റീജണൽ ബിസിനസ് ഹെഡ് ഷാജഹാൻ സിറാജുദ്ദീൻ, ഓക്സിജൻ മാർക്കറ്റിംഗ് ഹെഡ് കെ. അമൽദേവ്, ഷവോമി കേരള ക്ലസ്റ്റർ മാനേജർ രഞ്ചിൽ മാത്യു, ഷവോമി കേരള ഇസഡ്. ആർ.എം. ഷാൻ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

കഴിഞ്ഞ എട്ടിന് ബാങ്കോക്കിൽ നടന്ന ഷവോമി മൊബൈലിന്റെ വാര്‍ഷിക പ്ലാറ്റിനം പാര്‍ട്‌ണേഴ്സ് മീറ്റില്‍ ‘സൗത്ത് ഇന്ത്യന്‍ ചാമ്പ്യന്‍’ പുരസ്‌കാരം ഓക്സിജൻ ഗ്രൂപ്പിന് ലഭിച്ചിരുന്നു.
ആഗോള ക്യാമറ ബ്രാൻഡായ ലൈക്കയുടെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത അത്യാധുനിക ഇമേജിംഗ് സാങ്കേതികവിദ്യയും മികച്ച ഡിസ്‌പ്ലേയും ദീർഘകാല ബാറ്ററി ലൈഫുമാണ് ഷവോമി 17 ടിയിലൂടെ ഉപഭോക്താക്കൾക്ക് കമ്പനി സമ്മാനിക്കുന്നത്.

കാഴ്ചക്കാരുടെ കണ്ണിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ‘ഷവോമി വിഷൻ കെയർ’ എന്ന അത്യാധുനിക ഐകെയർ സിസ്റ്റവും ഫോണിലുണ്ട്. ഇത് ചുറ്റുപാടുകൾക്ക് അനുസൃതമായി ബ്ലൂ ലൈറ്റ്, ഫ്ലിക്കർ എന്നിവ നിയന്ത്രിക്കും. 6500 എം.എ.എച്ച്. ശേഷിയുള്ള വലിയ സിലിക്കൺ കാർബൺ ബാറ്ററിയാണ് ഷവോമി 17ടിയിൽ ക്രമീകരിച്ചിരിക്കുന്നത്. വേഗത്തിലുള്ള ചാര്‍ജിങ് സാധ്യമാക്കുന്നതിനായി 67 വാട്ട് ഹൈപ്പർ ചാർജ് പിന്തുണയും ഇതിലുണ്ട്. വയലറ്റ്, നീല, കറുപ്പ് എന്നീ മൂന്ന് നിറങ്ങളിൽ ഫോൺ ലഭ്യമാണ്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags