Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogInternational‘ഇത് വെറും യുദ്ധമല്ല, നീതിയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല’, പശ്ചിമേഷ്യൻ സംഘർഷത്തെ കുറിച്ച് ലിയോ പതിനാലാമൻ മാർപാപ്പ

‘ഇത് വെറും യുദ്ധമല്ല, നീതിയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല’, പശ്ചിമേഷ്യൻ സംഘർഷത്തെ കുറിച്ച് ലിയോ പതിനാലാമൻ മാർപാപ്പ

മാൻഡ്രിഡ്: പശ്ചിമേഷ്യൻ സംഘർഷത്തിൽ പ്രതികരണവുമായി ലിയോ പതിനാലാമൻ മാർപാപ്പ. ഇറാൻ-യുഎസ് യുദ്ധം വെറുമൊരു യുദ്ധമായി തോന്നുന്നില്ലെന്നും നീതിപൂർവമായ യുദ്ധത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നുമാണ് ലിയോ പതിനാലാമൻ്റെ പരാമർശം. മാൻഡ്രിഡ് സന്ദർശനത്തിലാണ് അദേഹത്തിൻ്റെ പ്രതികരണമുണ്ടായത്.

യുഎസ് വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസിൻ്റെ പരാമർശത്തിന് പിന്നാലെയാണ് ലിയോ പതിനാലാമനും പ്രതികരിച്ചത്. വെറും യുദ്ധം മാത്രമാണ് എന്നായിരുന്നു ജെ ഡി പറഞ്ഞിരുന്നത്. യുദ്ധത്തെ നിസാരവത്കരിച്ചായിരുന്നു ജെ ഡി വാൻസ് പ്രതികരിച്ചത്.

അതേസമയം, പശ്ചിമേഷ്യന്‍ സംഘർഷം അവസാനിപ്പിക്കുന്നതിനായുള്ള ശ്രമങ്ങൾ തുടരുകയാണ്. പാകിസ്താൻ്റെ മധ്യസ്ഥതയിലാണ് സാമാധന ശ്രമങ്ങൾ പുരോ​ഗമിക്കുന്നത്. ചർച്ചയ്ക്കായി പാക് ആഭ്യന്തര മന്ത്രി തെഹ്റാനിൽ എത്തിയെന്നാണ് റിപ്പോർട്ട്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ഉൾപ്പെടെയുള്ള ഇറാനിയൻ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുമെന്നും റിപ്പോർട്ടുണ്ട്.

Tags:
Share:

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags