Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogNational‘കോണ്‍ഗ്രസ് പിന്നില്‍ നിന്നു കുത്തി’: ഇന്ത്യ സഖ്യത്തിന്റെ യോഗത്തിന് ഡിഎംകെ ഇല്ല

‘കോണ്‍ഗ്രസ് പിന്നില്‍ നിന്നു കുത്തി’: ഇന്ത്യ സഖ്യത്തിന്റെ യോഗത്തിന് ഡിഎംകെ ഇല്ല

ന്യൂഡല്‍ഹി: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടക്കുന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച് എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ. ഇന്ത്യ സഖ്യത്തില്‍ വലിയ രാഷ്രീയ അഴിച്ചുപണിക്കാണ് കളമൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 8ന് ന്യൂഡല്‍ഹിയിലാണ് യോഗം ചേരുന്നത്.

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പാര്‍ട്ടിയായ ടിവികെയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് പിന്തുണച്ചതാണ് ഡിഎംകെ നേതാക്കളെ പ്രകോപിപ്പിച്ചത്. എക്‌സിലൂടെ പങ്കുവെച്ച പ്രസ്താവനയിലാണ് ഡിഎംകെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയത്. കോണ്‍ഗ്രസ് തങ്ങളെ വഞ്ചിച്ചു എന്ന അതൃപ്തി പരസ്യമാക്കിക്കൊണ്ടാണ് ഡിഎംകെയുടെ വിശദീകരണം.

ഈ യോഗത്തില്‍ ഡിഎംകെ പങ്കെടുക്കില്ലെങ്കിലും, യോഗത്തില്‍ പങ്കെടുക്കുന്ന മറ്റ് കക്ഷികള്‍ ഉന്നയിക്കുന്ന രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന പൊതുവിഷയങ്ങളില്‍ പാര്‍ട്ടി എപ്പോഴും ശബ്ദമുയര്‍ത്തുന്നത് തുടരും, ഡിഎംകെ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഇതിനിടെ, ലോക്സഭയില്‍ കോണ്‍ഗ്രസില്‍ നിന്ന് മാറി പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ ഡിഎംകെയ്ക്ക് ലോക്സഭാ സെക്രട്ടേറിയറ്റിന്റെ അനുമതി ലഭിച്ചതും പ്രതിപക്ഷ ഐക്യത്തിന് വലിയ തിരിച്ചടിയായിട്ടുണ്ട്.

കോണ്‍ഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീര്‍ഘകാല ബന്ധത്തില്‍ വിള്ളലുണ്ടെന്നാണ് റിപ്പോര്‍ട്ട്. സഖ്യത്തിലെ രണ്ട് പ്രമുഖ കക്ഷികളായ ഡിഎംകെയും തൃണമൂല്‍ കോണ്‍ഗ്രസും നേരിടുന്ന ആഭ്യന്തര വെല്ലുവിളികള്‍ സഖ്യത്തിന്റെ ഐക്യത്തേയും മുന്നോട്ടുള്ള പോക്കിനേയും സാരമായി ബാധിച്ചിരിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിയും ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയും ജൂണ്‍ 8-ലെ യോഗത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും പാര്‍ട്ടിയില്‍ വലിയൊരു രാഷ്ട്രീയ ഭൂകമ്പത്തിനുള്ള സാധ്യതകള്‍ തെളിയുകയാണ്.

Tags:
Share:

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags