Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogKerala‘കുരുന്നുകളോട് വി. മുരളീധരൻ എം.എൽ.എ കാണിച്ചത് തരംതാണതും വിവേചനപരവുമായ നടപടി’;വി ശിവൻകുട്ടി

‘കുരുന്നുകളോട് വി. മുരളീധരൻ എം.എൽ.എ കാണിച്ചത് തരംതാണതും വിവേചനപരവുമായ നടപടി’;വി ശിവൻകുട്ടി

തിരുവനന്തപുരം: കട്ടേല സ്കൂളിലെ മിഠായി വിതരണത്തിലെ വിവാദത്തിൽ വി മുരളീധരനെതിരെ വി ശിവൻകുട്ടി എം എൽ എ. സംഭവത്തിൽ കഴക്കൂട്ടം എംഎൽഎ മാപ്പ് പറയണമെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

മുരളീധരന്റെത് തരംതാണതും വിവേചനപരവുമായ നടപടി ആണെന്നും വിദ്യാർത്ഥികളെ അവഹേളിക്കാൻ ഒരു ജനപ്രതിനിധിക്ക് എങ്ങനെ സാധിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

മേശപ്പുറത്തേക്ക് മിഠായി തട്ടിയിട്ട് എടുത്തു കഴിക്കാൻ ആവശ്യപ്പെട്ടത് മനുഷ്യത്വമില്ലായ്മ ആണ്. ഇത്തരം പ്രവൃത്തികൾ പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല എന്നും അദ്ദേഹം പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

സംഭവം നടക്കുന്ന സമയത്ത് വി മുരളീധരനോടൊപ്പം ഉണ്ടായിരുന്ന മന്ത്രി കെ എ തുളസിയെയും ശിവൻകുട്ടി വിമർശിച്ചു. മന്ത്രി ഉണ്ടായിട്ടും ധിക്കാരപരമായ നടപടിയെ തടയാനോ തിരുത്താനോ തയ്യാറായില്ല എന്നും നിശബ്ദമായി നോക്കി നിന്നത് അതീവ ഗുരുതരമായ വീഴ്ച ആണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളോട് കാണിച്ച വിവേചനം ഒരുതരത്തിലും പൊറുക്കാനാവില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags