Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogKeralaKeralaLDF അവസാനിച്ചു എന്ന് ചിലർ കരുതുന്നു, ഞങ്ങൾ ശക്തമായി തിരിച്ചുവരും’; പിണറായി വിജയൻ

LDF അവസാനിച്ചു എന്ന് ചിലർ കരുതുന്നു, ഞങ്ങൾ ശക്തമായി തിരിച്ചുവരും’; പിണറായി വിജയൻ

സംസ്ഥാനത്ത് ഉണ്ടായ തിരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കുന്നു, ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കാനാണ് തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഈ തോൽവിയോടെ ഇടത് മുന്നണിയാകെ തീർന്നുപോയി എന്ന് ചില വലത് പക്ഷ കേന്ദ്രങ്ങൾ ആഘോഷിക്കുന്നുണ്ട്. അങ്ങനെയങ്ങ് കരുതേണ്ടതില്ല.

102 സീറ്റിന് മേൽ LDF ന് ഇനി ഭാവി ഉണ്ടാകില്ലന്ന് പറയുന്നവർ എ.കെ. ആൻ്റണി പറഞ്ഞത് ഓർത്താൽ മതി. ജനങ്ങളാണ് അന്തിമ വിധികർത്താക്കൾ. ഞങ്ങളെ ജനം എന്തുകൊണ്ട് ഇത്തവണ മാറ്റി നിർത്തി എന്ന് പരിശോധിച്ച് വരികയാണ്. കുറ്റവും കുറവും ദൗർബല്യങ്ങളും കണ്ടെത്തി തിരുത്തും. ജനങ്ങളോടൊപ്പം നിൽക്കുന്നത് കൊണ്ടാണ് ആ സമീപനം.

എന്നും ജനങ്ങൾക്ക് ഒപ്പമാണ്. ജനങ്ങൾക്ക് വേണ്ടിയുള്ള എല്ലാ പുരോഗമന നടപടികളെയും പിന്തുണക്കും.എൽഡിഎഫ് ശക്തമായി തിരിച്ചുവരും. ജനങ്ങളുടെ ക്ഷേമത്തിന് ഉതകുന്ന എല്ലാ പദ്ധതികളെയും പ്രതിപക്ഷം പിൻതാങ്ങുമെന്നും മറിച്ചാണെങ്കിൽ അതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.

വിലക്കയറ്റം നേരിടുന്നതിൽ കേന്ദ്ര സർക്കാർ പരാജയമെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. രാജ്യം നേരിടുന്ന പ്രധാന പ്രശ്നം വിലക്കയറ്റമാണ്. വീടുകളിലെ അടുക്കള പോലും പ്രതിസന്ധിയിലായി. പ്രതികാര ബുദ്ധിയോടെ സംഘടനകൾക്ക് എതിരെ നീക്കങ്ങൾ നടക്കുന്നു. അനേകം ആളുകൾ സസ്പെൻഷൻ നേരിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags