Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogKeralaഎം ടി എസ് ഇ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു ;ആനിക്കാട് അരവിന്ദ വിദ്യാമന്ദിരവും എറണാകുളം നേവൽ ചിൽഡ്രൻ സ്കൂളും ജേതാക്കൾ

എം ടി എസ് ഇ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു ;ആനിക്കാട് അരവിന്ദ വിദ്യാമന്ദിരവും എറണാകുളം നേവൽ ചിൽഡ്രൻ സ്കൂളും ജേതാക്കൾ

കോട്ടയം:കേരളഗണിത ശാസ്ത്ര പരിഷത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ മാത്‍സ് ടാലെന്റ്റ് സെർച് പരീക്ഷയിൽ കൂടുതൽ റാങ്കുകൾ
നേടി ആനിക്കാട് അരവിന്ദ വിദ്യാമന്ദിരവും എറണാകുളം നേവൽ ചിൽഡ്രൻ സ്കൂളു o ജേതാക്കളായി.

മികച്ച ഗണിത ശാസ്ത്ര ആധ്യാ പകർക്കുള്ള ശ്രീനിവാസ രാമനുജൻ അവാർഡുകൾക്ക് മായ കെ പി (ജെ എഫ് കെ എം എഛ് എസ്, കായംകുളം ), സന്തോഷ്‌ കെ (മേമുണ്ട എഛ് എസ്, കോഴിക്കോട് ), രാജേശ്വരിയമ്മ എസ്. പി. (സെന്റ്. സെബാസ്റ്റ്യൻസ് പബ്ലിക് സ്കൂൾ, peroor), ആർ രാധാമണി (വിദ്യാനന്ദ വിദ്യാഭവൻ, വാഴൂർ )എന്നിവർ അർഹരായി.
ഒ കുഞ്ഞികൃഷ്ണൻ മെമ്മോറിയൽ മാത്‍സ് ക്വിസിൽ യു പി വിഭാഗത്തിൽ മുഅദ് എം (Muadh M)(ജെ എം എഛ് എസ്, tirur), ഡാനിഷ് മുഹമ്മദ്‌ എൻ (ഹോളി ട്രിനിറ്റി സ്കൂൾ, കൊല്ലം ) എന്നിവരും ഹൈ സ്കൂൾ വിഭാഗത്തിൽ റൂബിൻ ബി മാത്യു (വി ജി എസ് എസ്, നെ ടിയവിള, കൊല്ലം ), സെയ്ദ് അസ്മാൻ വി.പി.(എം ടി എഛ് എസ്, ചുങ്കത്തറ, മലപ്പുറം )എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി ജേതാക്കളായി.

അവാർഡ് ദാനചടങ്ങ് ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കെയർ ആൻഡ് ഷെയർ ഇന്റർ നാഷണൽ ഫൗണ്ടേഷൻ എം ഡി ഫാദർ തോമസ് കുര്യൻ മരോട്ടിപ്പുഴ രാമനുജൻ അവാർഡുകൾ വിതരണം ചെയ്തു.
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ജിലെ സയന്റിസ്റ്റ് ഡോ. ഐശ്വര്യ എസ്, എം ടി എസ് ഇ സ്ക്കോളർഷിപ്പുകളുടെ വിതരണം നിർവഹിച്ചു.

ഇ പി രാഘവൻ പിള്ള, അഡ്വ. വി.ബി. ബിനു, അഡ്വ. ശ്രീകേഷ് പി.ജി., ആർ നടേശൻ,അനിൽ സി ഉഷസ്, സജികുമാർ എസ് എ, പരിഷത്ത് ജന. സെക്രട്ടറി ടി ആർ രാജൻ എന്നിവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags