Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogKeralaപുത്തന്‍ പ്രതീക്ഷകളിലേക്ക്; സര്‍ക്കാര്‍ ടൗണ്‍ഷിപ്പില്‍ ആദ്യകുടുംബം ഇന്ന് താമസം തുടങ്ങും

പുത്തന്‍ പ്രതീക്ഷകളിലേക്ക്; സര്‍ക്കാര്‍ ടൗണ്‍ഷിപ്പില്‍ ആദ്യകുടുംബം ഇന്ന് താമസം തുടങ്ങും

കൽപ്പറ്റ: മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതര്‍ക്ക് നിര്‍മ്മിച്ച സര്‍ക്കാര്‍ ടൗണ്‍ഷിപ്പില്‍ ആദ്യകുടുംബം ഇന്ന് താമസം തുടങ്ങും. ആദ്യഘട്ടത്തില്‍ വീട് ലഭിച്ച വിജയനും കുടുംബവുമാണ് പാലുകാച്ചലിന് ശേഷം ഗൃഹപ്രവേശത്തിലേക്ക് കടക്കുന്നത്. ടൗണ്‍ഷിപ്പില്‍ താമസം തുടങ്ങാനുള്ള തീരുമാനം മറ്റ് വീട്ടുടമകള്‍ക്കും പ്രചോദനമാകട്ടെ എന്ന് വിജയന്‍ പറഞ്ഞു.

അന്തിമ പരിശോധനയ്ക്കുശേഷം അധികൃതര്‍ കൈമാറിയ ഒന്നാംസോണിലെ ഡി ക്ലസ്റ്ററിലെ 78ാം നമ്പര്‍ വീട്ടിലേക്കാണ് ദുരന്തബാധിതനായ വിജയനും കുടുംബവും താമസം ആരംഭിക്കുന്നത്. സര്‍ക്കാര്‍ ടൗണ്‍ഷിപ്പിലെ പട്ടയം കൈമാറിയ ആദ്യഘട്ടത്തിലെ 178 വീടുകളില്‍ ഭൂരിഭാഗം 150ലധികം വീടുകള്‍ സാങ്കേതികമായി അധികൃതര്‍ കൈമാറിയിരുന്നു.

ആദ്യഘട്ടത്തിലെ 178 കുടുംബങ്ങളും ഒരുമിച്ച് താമസം ആരംഭിക്കും എന്നായിരുന്നു ഫെയ്‌സ് വണ്‍ കൂട്ടായ്മ പറഞ്ഞിരുന്നത്. എന്നാല്‍ താനൊരു കൂട്ടായ്മയുടെയും ഭാഗമല്ലെന്നും തന്റെ തീരുമാനം എല്ലാവര്‍ക്കും പ്രചോദനമാകട്ടെ എന്നും വീട്ടുടമയായ വിജയന്‍ പറഞ്ഞു.

താമസത്തിനായി വീട്ടിലേക്ക് ഫര്‍ണിച്ചറുകള്‍ അടക്കം എത്തിച്ചു കഴിഞ്ഞു. ഇന്ന് പാലുകാച്ചല്‍ കഴിയുന്നതോടുകൂടി ഗൃഹപ്രവേശം പൂര്‍ത്തിയാകും.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags