Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogKeralaപിണറായി വിജയന്‍ വാടക വീട്ടിലേക്ക്; പ്രതിപക്ഷ നേതാവാകാനില്ല?

പിണറായി വിജയന്‍ വാടക വീട്ടിലേക്ക്; പ്രതിപക്ഷ നേതാവാകാനില്ല?

തിരുവനന്തപുരം: കാവല്‍ മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയന്‍ തിരുവനന്തപുരത്ത് വീട് വാടകയ്ക്ക് എടുത്തു. ബേക്കറി ജങ്ഷനില്‍ റിസര്‍വ് ബാങ്കിന് സമീപമാണ് വീട്. ക്ലിഫ് ഹൗസിലെ സാധനങ്ങള്‍ പുതിയ വീട്ടിലേക്ക് മാറ്റി.

ഡല്‍ഹിയില്‍ നിന്ന് എത്തിയാല്‍ ഉടന്‍ ഈ വീട്ടിലേക്ക് മാറും എന്നാണ് വിവരം. സിപിഎം പിബി, കേന്ദ്ര കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കാനാണ് പിണറായി വിജയന്‍ ഡല്‍ഹിയില്‍ എത്തിയത്. നേരത്തെ തെരഞ്ഞെടുപ്പ് ഫലം വന്ന സമയത്ത് സിപിഎമ്മിന്റെ ചിന്ത ഫ്‌ലാറ്റിലേക്ക് താമസം മാറ്റുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ വാടക വീട്ടിലേക്ക് മാറാന്‍ തീരുമാനിക്കുകയായിരുന്നു.

പ്രതിപക്ഷ നേതാവ് ആര് എന്നതിനെ സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തെരഞ്ഞെടുത്താല്‍ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്ക് സ്വാഭാവികമായി മാറും. ഇതില്‍ തീരുമാനമാകാത്ത പശ്ചാത്തലത്തിലാണ് വാടക വീട്ടിലേക്ക് മാറാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അതേസമയം പ്രതിപക്ഷ നേതാവാകാൻ ആ​ഗ്രഹം ഇല്ലാത്തത് കൊണ്ടാണ് അദ്ദേഹം വാടക വീട്ടിലേക്ക് മാറുന്നത് എന്ന തരത്തിലും ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

Tags:
Share:

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags