Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogBusinessഹാഫ്‌ലെ എക്‌സ്പീരിയന്‍സ് സ്റ്റുഡിയോ ഇനി ഓക്സിജനിലും, ഉദ്ഘാടനം വെള്ളിയാഴ്ച ഷെഫ് നളന്‍ ഷൈന്‍ നിര്‍വഹിക്കും

ഹാഫ്‌ലെ എക്‌സ്പീരിയന്‍സ് സ്റ്റുഡിയോ ഇനി ഓക്സിജനിലും, ഉദ്ഘാടനം വെള്ളിയാഴ്ച ഷെഫ് നളന്‍ ഷൈന്‍ നിര്‍വഹിക്കും

കോട്ടയം: ഉപഭോക്താക്കള്‍ക്ക് ആധുനിക അടുക്കള ഉപകരണങ്ങള്‍ നേരിട്ട് അനുഭവിച്ചറിയാന്‍ അവസരമൊരുക്കി ഹാഫ്‌ലെ കമ്പനിയുടെ എക്‌സ്പീരിയന്‍സ് സ്റ്റുഡിയോ ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ കോട്ടയം നെഹ്‌റു സ്‌റ്റേഡിയം ഷോറൂമില്‍ വെള്ളിയാഴ്ച പ്രവര്‍ത്തനം ആരംഭിക്കും.

വൈകീട്ട് 5.30-ന് നടക്കുന്ന പരിപാടിയില്‍ ഷെഫ് നളന്‍ ഷൈന്‍ എക്‌സ്പീരിയന്‍സ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്യും. ഓക്‌സിജന്‍ സിഇഒ ഷിജോ കെ.തോമസ്, ഹാഫ്‌ലെ അപ്ലൈയന്‍സസ് ആന്‍ഡ് ഇ-കൊമേഴ്‌സ് വൈസ് പ്രസിഡന്റ് ബാലകൃഷ്ണ പിള്ള, ഓക്‌സിജന്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ് ജിബിന്‍ കെ.തോമസ്, ഓക്‌സിജന്‍ പര്‍ച്ചേസ് ആന്‍ഡ് ഓപ്പറേഷന്‍ വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്രകാശ്, ഓക്‌സിജന്‍ ഫിനാന്‍സ് വൈസ് പ്രസിഡന്റ് സുനില്‍ വര്‍ഗീസ്, ഓക്സിജന്‍ റീജണല്‍ ബിസിനസ് ഹെഡ് ഷാജഹാന്‍ സിറാജുദ്ദീന്‍, ഓക്‌സിജന്‍ കോര്‍പറേറ്റ് സെയില്‍സ് ഡിവിഷന്‍ ഹെഡ് ബോബി കുര്യാക്കോസ്, ഓക്‌സിജന്‍ മാര്‍ക്കറ്റിംഗ് ഹെഡ് കെ. അമല്‍ദേവ്, ട്രൈസോണ്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍മാരായ എം.കെ.അനൂപ്, പി.ഷിജു, അബ്ദുള്‍ ഗഫൂര്‍, ഹാഫ്‌ലെ അസിസ്റ്റന്റ് റീജണല്‍ മാനേജര്‍ എം.ബി. ജാബില്‍, ഹാഫ്‌ലെ സീനിയര്‍ ഏരിയ മാനേജര്‍ ബോണി ബാബു, ട്രൈസോണ്‍ മാര്‍ക്കറ്റിംഗ് സെയില്‍സ് ജനറല്‍ മാനേജര്‍ ഗിരീഷ് ബാബു, ഓക്‌സിജന്‍ സ്‌മോള്‍ അപ്ലൈയന്‍സസ് കാറ്റഗറി ഹെഡ് ആര്‍. ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


ഹാഫ്‌ലെ കമ്പനി ആദ്യമായാണ് ഒരു ഡിജിറ്റല്‍ ഷോപ്പില്‍ സ്റ്റുഡിയോ ഒരുക്കുന്നത്. ആധുനിക അടുക്കള ഉപകരണങ്ങള്‍, ബില്‍റ്റ്-ഇന്‍ അപ്ലൈയന്‍സുകള്‍, സ്മാര്‍ട്ട് ഹോം ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിപുലമായ ശ്രേണി സ്റ്റുഡിയോയില്‍ ഉപഭോക്താക്കള്‍ക്കായി ക്രമീകരിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags