Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogSportsആന്‍സി സോജന് ദേശീയ റെക്കോര്‍ഡ്; 6.88 മീറ്റര്‍ ചാടി ലോങ് ജംപിൽ ചരിത്രം കുറിച്ചു

ആന്‍സി സോജന് ദേശീയ റെക്കോര്‍ഡ്; 6.88 മീറ്റര്‍ ചാടി ലോങ് ജംപിൽ ചരിത്രം കുറിച്ചു

ഭുവനേശ്വർ: ആന്‍സി സോജന് ദേശീയ റെക്കോര്‍ഡ്. 6.88 മീറ്റര്‍ ചാടി ലോങ് ജംപിൽ ചരിത്രം കുറിച്ചു.അഞ്ജു ബേബി ജോർജിന്റെ റെക്കോർഡ് ആൻസി സോജൻ തകർത്തു. 2004ൽ ഒളിംപിക്സിൽ അഞ്ജുവിന്റെ ദൂരം 6.83 മീറ്റർ ആയിരുന്നു. 22 വർഷം പഴക്കമുള്ള അഞ്ജു ബോബി ജോർജിന്റെ റെക്കോർഡ് പഴങ്കഥയായി.ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് സീനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലാണ് മലയാളി താരം ആൻസി സോജന്റെ ചരിത്ര നേട്ടം.

തന്‍റെ റെക്കോര്‍ഡ് മറികടന്നതില്‍ സന്തോഷമെന്ന് അഞ്ജു ബോബി ജോര്‍ജ് പ്രതികരിച്ചു.അഞ്ചാം ശ്രമത്തിലാണ് 6.88 മീറ്റർ ചാടി താരം പുതിയ ദേശീയ റെക്കോർഡ് കുറിച്ചത്.തുടക്കം മുതലേ മികച്ച പ്രകടനമാണ് ആൻസി പുറത്തെടുത്തത്. ഈ നേട്ടത്തോടെ ദേശീയ ചാമ്പ്യൻഷിപ്പിലെ സ്വർണ്ണവും താരം സ്വന്തമാക്കി.

ഏഷ്യൻ അത്‌ലറ്റിക്സ് ചരിത്രത്തിലെ ഏറ്റവും മികച്ച എട്ടാമത്തെ ദൂരമാണിത്.കൂടാതെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ 6.85 മീറ്റർ ദൂരം പിന്നിടുന്ന രണ്ടാമത്തെ ഏഷ്യൻ വനിത എന്ന വലിയ നേട്ടവും ആൻസി സ്വന്തമാക്കി. വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ യോഗ്യതാ മാർക്കും താരം പിന്നിട്ടു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags