Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogSpecialനാളെ നല്ലതാക്കാൻ ഇന്ന് ലഹരിയോട് ‘NO’ പറയാം; ഇന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം

നാളെ നല്ലതാക്കാൻ ഇന്ന് ലഹരിയോട് ‘NO’ പറയാം; ഇന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം

മയക്കുമരുന്നിന്റെ ഉപയോഗത്തിനും അതിന്റെ അനധികൃത കടത്തിനുമെതിരെ ലോകമെമ്പാടും ബോധവൽക്കരണം ശക്തമാക്കുന്നതിനായി എല്ലാ വർഷവും ജൂൺ 26 ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നു. കുട്ടികളിലും കൗമാരക്കാരിലും ലഹരിമരുന്നുകൾ ഉണ്ടാക്കുന്ന വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തുകയും, ഉത്തരവാദിത്തമുള്ള ഒരു തലമുറയെ വാർത്തെടുക്കുകയുമാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം.

1987 ഡിസംബറിലാണ് ഐക്യരാഷ്ട്ര സഭ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി പ്രഖ്യാപിച്ചത്. ചൈനയിലെ കറുപ്പ് വ്യാപാരത്തെ ധീരമായി ചെറുത്ത ലീൻ സെക്സു എന്ന വ്യക്തിയുടെ പോരാട്ടങ്ങളെ അനുസ്മരിച്ചുകൊണ്ടാണ് ഈ ദിനം തിരഞ്ഞെടുത്തത്. ചൈനയിലെ ഒന്നാം കറുപ്പ് യുദ്ധത്തിന് മുൻപായി നടന്ന ഈ ശ്രമങ്ങൾ ചരിത്രത്തിൽ വലിയ പ്രാധാന്യമർഹിക്കുന്നു.

ഒന്നെടുത്ത് പോയാൽ അകപ്പെടുന്നത് വലിയ ചതിക്കുഴിയിൽ ആയിരിക്കും. അതേ, സ്വയം കയറിപ്പോകുന്നത് മരണത്തിലേക്ക് തന്നെയാണെന്ന് അറിഞ്ഞു കൊണ്ടാണ് പലരും ലഹരിയുടെ വലയിൽ പെട്ടുപോകുന്നത്. പുറത്തുകടക്കണം എന്ന് മനസ്സ് പറയുമ്പോഴേയ്ക്കും അതിന് ആവാത്ത വിധം ആ വിപത്തിൽ നിങ്ങൾ തളയ്ക്കപ്പെട്ടേക്കാം. എന്നാൽ അവിടെ നിന്നും രക്ഷപ്പെടാൻ നിങ്ങൾക്കാകും…

കഴിഞ്ഞ ദശകങ്ങളിൽ ആഗോളതലത്തിൽ മയക്കുമരുന്ന് ഉപയോഗവും വിപണിയിലെ വിവിധതരം മരുന്നുകളുടെ എണ്ണവും വർധിച്ചു കൊണ്ടിരിക്കുകയാണ്. കുറഞ്ഞ നിർമ്മാണച്ചെലവുള്ള സിന്തറ്റിക് മയക്കുമരുന്നുകളുടെ കടന്നുകയറ്റവും കൊക്കെയ്ൻ ഉൽപാദനത്തിലെ വർധനവും വലിയ ഭീഷണിയായി തുടരുന്നു. മയക്കുമരുന്ന് കടത്ത് സംഘങ്ങൾ തങ്ങളുടെ കോടിക്കണക്കിന് ഡോളർ മൂല്യമുള്ള ബിസിനസ്സ് വ്യാപിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നതായും ആണ് റിപ്പോർട്ടുകൾ.

ഈ വെല്ലുവിളികളെ നേരിടാൻ ഐക്യരാഷ്ട്രസഭയുടെ ഡ്രഗ്‌സ് ആൻഡ് ക്രൈം ഓഫീസ് (UNODC) വിവിധ നൂതന പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ക്രിമിനൽ ശൃംഖലകളിൽ യുവാക്കൾ അകപ്പെടാതിരിക്കാൻ പ്രത്യേക ബോധവൽക്കരണ പരിപാടികൾ നടപ്പിലാക്കുക, തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും കടൽ-കര മാർഗങ്ങളിലുമുള്ള പരിശോധനകൾ കർശനമാക്കുക, കൃത്യമായ ഡാറ്റ ശേഖരണത്തിലൂടെയും വിശകലനത്തിലൂടെയും മയക്കുമരുന്ന് വിരുദ്ധ നയങ്ങൾ രൂപീകരിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്കൂളുകളിലും കോളേജുകളിലും ലഹരിക്കെതിരായ പ്രതിജ്ഞ, പ്രസംഗങ്ങൾ, ചിത്രരചന, നാടകങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട്. ഐക്യരാഷ്ട്ര സഭ എല്ലാ വർഷവും പുറത്തിറക്കുന്ന ‘വേൾഡ് ഡ്രഗ് റിപ്പോർട്ട്’ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള കൃത്യമായ സ്ഥിതിവിവരക്കണക്കുകൾ നൽകുന്നു. ലഹരിമുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ സർക്കാരുകളും അധ്യാപകരും പൊതുജനങ്ങളും ഒരുപോലെ കൈകോർക്കണമെന്ന് ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags