Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogKeralaതിരുവനന്തപുരത്ത് കാപ്പാ കേസിൽ BJP കൗൺസിലർ പിടിയിൽ

തിരുവനന്തപുരത്ത് കാപ്പാ കേസിൽ BJP കൗൺസിലർ പിടിയിൽ

തിരുവനന്തപുരം: കാപ്പാ കേസിൽ ബിജെപി കൗൺസിലർ പിടിയിൽ. വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതൻ ആണ് പിടിയിലായത്. വട്ടിയൂർക്കാവ് പൊലീസ് നാടകീയമായാണ് പ്രതിയെ പിടികൂടിയത്.

അനുയായികൾ പോലീസിനെ വളഞ്ഞതോടെ എസ് എച്ച് ഒ ആകാശത്തേക്ക് വെടിവച്ചു. ഒളിവിലിരിക്കേയാണ് പോലീസ് സുഗതനെ പിടികൂടിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ പൊലീസ് കാപ്പ ചുമത്തിയിരുന്നു.

ഹൈക്കോടതിയിൽ നേരത്തെ മുൻകൂർ ജാമ്യ അപേക്ഷ നൽകിയിരുന്നു. മുൻകൂർ ജാമ്യ അപേക്ഷ തള്ളിയതോടെയാണ് പോലീസ് പിടികൂടിയത്. ബലപ്രയോഗത്തിലൂടെയാണ് സുഗതനെ അറസ്റ്റ് ചെയ്തു നീക്കിയത്. ഉത്സവ പറമ്പിൽ പ്രശ്‌നമുണ്ടാക്കി ഒരാളെ വധിക്കാൻ ശ്രമിച്ചെന്നതാണ് സുഗതനെതിരായ കേസ്.

ഏഴാം തീയതിക്കകം സുഗതനെ അറസ്റ്റ് ചെയ്യണമെന്ന് നിർദേശിച്ചിരുന്നു. ഒളിവിൽ കഴിഞ്ഞ സു​ഗതൻ വാഴോട്ടുകോണത്ത് എത്തിയെന്നറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തി പ്രതി പിടികൂടിയത്. ഇതിനിടെയാണ് പൊലീസിനെ ആക്രമിക്കാനായി അനുയായികൾ എത്തിയത്. തുടർന്ന് ഇവരിൽ നിന്ന് രക്ഷ നേടാനാണ് എസ്എച്ച്ഒ ആകാശത്തേക്ക് വെടിവെച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags