Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogBusinessഓക്സിജന് ഷവോമി മൊബൈല്‍സ് ബെസ്റ്റ് സൗത്ത് ഇന്ത്യന്‍ ചാമ്പ്യന്‍ പുരസ്‌കാരം

ഓക്സിജന് ഷവോമി മൊബൈല്‍സ് ബെസ്റ്റ് സൗത്ത് ഇന്ത്യന്‍ ചാമ്പ്യന്‍ പുരസ്‌കാരം

ബാങ്കോക്ക്: പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന് ഷവോമി മൊബൈലിന്റെ വാര്‍ഷിക പ്ലാറ്റിനം പാര്‍ട്‌ണേഴ്സ് മീറ്റില്‍ ‘ബെസ്റ്റ് സൗത്ത് ഇന്ത്യന്‍ ചാമ്പ്യന്‍’ പുരസ്‌കാരം ലഭിച്ചു. തായ്ലന്‍ഡിലെ ബാങ്കോക്കില്‍ നടന്ന ചടങ്ങിലാണ് ദക്ഷിണേന്ത്യയിലെ മികച്ച പ്രകടനത്തിനുള്ള അംഗീകാരം ഓക്സിജന്‍ ഗ്രൂപ്പിനെ തേടിയെത്തിയത്.

ഷവോമി ഇന്ത്യയുടെ സീനിയര്‍ ഡയറക്ടറും ഹെഡ് ഓഫ് സെയില്‍സുമായ കുനാല്‍ അഗര്‍വാള്‍, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുധിന്‍ മാത്തൂര്‍, ഷവോമി ഹെഡ് ഓഫ് ഇന്ത്യ 2 സാജു രത്നം എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം സമ്മാനിച്ചത്. ഓക്സിജന്‍ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് മൊബൈല്‍ പര്‍ച്ചേസ് കോ-ഓര്‍ഡിനേറ്റര്‍ അക്ഷയ് ജയകുമാര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഷവോമി ഫോണുകള്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയത് ഓക്‌സിജനിലൂടെയായിരുന്നു. മികച്ച വില്‍പ്പന, ബ്രാന്‍ഡുമായുള്ള പങ്കാളിത്തം തുടങ്ങിയവ പരിഗണിച്ചാണ് ഓക്‌സിജന് പുരസ്‌കാരം ലഭിച്ചത്.
ഓക്‌സിജന്‍ ഷോറൂമുകളിലൂടെ ഉപഭോക്താക്കള്‍ക്ക് പുതിയ സാങ്കേതിക വിദ്യയിലുള്ള ആധുനിക ഡിജിറ്റല്‍ ഉപകരണങ്ങള്‍ വന്‍ഓഫറുകളിലാണ് ലഭ്യമാകുന്നത്. വില്‍പ്പനാന്തരം മികച്ച സേവനങ്ങളും ഓക്‌സിജന്‍ ഉപഭോക്താക്കള്‍ക്കായി നല്‍കുന്നു. ഫോൺ: 9020100100

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags