Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogKeralaഓട്ടോ ചാര്‍ജ് മിനിമം 50 രൂപയാക്കണം; 10ന് സെക്രട്ടേറിയറ്റ് മാര്‍ച്ച്

ഓട്ടോ ചാര്‍ജ് മിനിമം 50 രൂപയാക്കണം; 10ന് സെക്രട്ടേറിയറ്റ് മാര്‍ച്ച്

തിരുവനന്തപുരം: ഇന്ധനവില ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ ഓട്ടോറിക്ഷ ചാര്‍ജ് അടിയന്തരമായി വര്‍ധിപ്പിക്കണമെന്നും ഓട്ടോ ചാര്‍ജ് സംബന്ധിച്ച സര്‍ക്കാരിന്റെ അശാസ്ത്രീയ ഉത്തരവ് തിരുത്തണമെന്നും ആവശ്യപ്പെട്ട് ഓള്‍ കേരള സ്വതന്ത്ര ഓട്ടോ തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ഓട്ടോ തൊഴിലാളികള്‍ 10ന് സെക്രട്ടേറിയറ്റിനു മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തും.

മാര്‍ച്ച് എച്ച്എംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടോമി മാത്യു ഉദ്ഘാടനം ചെയ്യും.
മിനിമം ചാര്‍ജ് 50 രൂപയായും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 25 രൂപയായും വര്‍ധിപ്പിക്കുക, സിഎഫ്, ക്ഷേമനിധി, അനധികൃത സര്‍വീസ്, പാര്‍ക്കിങ് സൗകര്യങ്ങള്‍ തുടങ്ങി ഓട്ടോ

തൊഴിലാളികള്‍ നേരിടുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു സമരമെന്ന് സംഘടന വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags