Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogKerala‘ഏറുപടക്കമെറിഞ്ഞിട്ടല്ലല്ലോ ഇന്ധന വില കൂടിയത്, കുറയ്‌ക്കേണ്ട സാഹചര്യം വന്നാൽ കുറയ്ക്കും’: സുരേഷ് ​ഗോപി

‘ഏറുപടക്കമെറിഞ്ഞിട്ടല്ലല്ലോ ഇന്ധന വില കൂടിയത്, കുറയ്‌ക്കേണ്ട സാഹചര്യം വന്നാൽ കുറയ്ക്കും’: സുരേഷ് ​ഗോപി

കൊച്ചി: ഇന്ധനവിലയിൽ പ്രതികരണവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപി. ഇന്ധനവില കൂടിയതിന് കാരണം ഏറുപടക്കമെറിഞ്ഞിട്ടല്ലല്ലോ എന്നാണ് സുരേഷ് ​ഗോപിയുടെ പരിഹാസം. യുദ്ധത്തിൻ്റെ പശ്ചാതലത്തിലാണ് ഇന്ധവില വില കൂടിയതെന്നും ലോക വ്യാപകമായി പ്രതിസന്ധിയുണ്ടെന്നും സുരേഷ് ​ഗോപി പറഞ്ഞു.

യുദ്ധ സാഹചര്യങ്ങൾ മാറിയാൽ മാത്രമേ വിലയുടെ കാര്യത്തിൽ തീരുമാനം ഏടുക്കാൻ സാധിക്കുവെന്നും കുറയെക്കേണ്ട സാഹചര്യം വന്നാൽ കുറയ്ക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

വീടുകളിൽ ഗ്യാസ് എത്തിക്കുകയാണ് പ്രധാന ലക്ഷ്യമെന്നും സ്വാഭാവികമായ വില വർധനയാണ് ഇപ്പോൾ ഉണ്ടായതെന്നും സു​രേഷ് ​ഗോപി പ്രതികരിച്ചു. പെട്രോൾ ഉത്പാദകരായ രാജ്യങ്ങളിൽ പോലും വില വർധിച്ചെന്ന് അദേഹം കൂട്ടിച്ചേർത്തു. മാധ്യമ പ്രവർത്തകരോട് സംസാരിക്കവേയാണ് ഇന്ധനവില വർധനയിൽ സുരേഷ് ​ഗോപി പ്രതികരിച്ചത്.

രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ തവണയാണ് രാജ്യത്ത് ഇന്ധന വില വർധിച്ചത്. ഏറ്റവും ഒടുവിൽ പെട്രോളിന് ലിറ്ററിന് 2.61 രൂപയും ഡീസൽ ലിറ്ററിന് 2.71 രൂപയുമാണ് കൂട്ടിയത്.

Tags:
Share:

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags