Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogTamilnaduമുല്ലപ്പെരിയാർ വീണ്ടും ചർച്ചയിൽ; അധിക ജലം വിട്ടുകിട്ടണമെന്ന ആവശ്യവുമായി TVK എംഎൽഎ

മുല്ലപ്പെരിയാർ വീണ്ടും ചർച്ചയിൽ; അധിക ജലം വിട്ടുകിട്ടണമെന്ന ആവശ്യവുമായി TVK എംഎൽഎ

കമ്പം: മുല്ലപ്പെരിയാർ ഡാമിലെ അധിക ജലം വിട്ടുകിട്ടണമെന്ന ആവശ്യവുമായി ടിവികെ. കമ്പം എംഎൽഎ ടിവികെയുടെ ജ​ഗനാഥ് മിശ്രയാണ് ഈ ആവശ്യം ഉയർത്തി രം​ഗത്ത് വന്നിരിക്കുന്നത്. അണകെട്ടിൽ ജല നിരപ്പ് ഉയരുമ്പോൾ ഇടുക്കിയിലേക്ക് ഒഴുക്കുന്ന വെള്ളം തമിഴ്നാടിന് നൽകണം എന്നാണ് ആവശ്യം.

നിലവിൽ മുല്ലപ്പെരിയാറിലെ അധികജലം ഇടുക്കി ഡാമിലെത്തി അവിടെ നിന്ന് അറബിക്കടലിൽ പതിക്കുകയാണെന്നാണ് കമ്പം എംഎൽഎ ചൂണ്ടിക്കാണിക്കുന്നത്. മുല്ലപ്പെരിയാറിൻ്റെ നിലവിലെ സംഭരണശേഷി വർദ്ധിപ്പിക്കേണ്ടതില്ലെന്നും ജ​ഗനാഥ് മിശ്ര വ്യക്തമാക്കി.

കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതൊന്നും ചെയ്യരുതെന്നും കമ്പം എംഎൽഎ ചൂണ്ടിക്കാണിച്ചു. മുല്ലപ്പെരിയാർ വിഷയം രാഷ്ട്രീയ വിഷമായി ഉപയോ​ഗിക്കരുതെന്നും കേരളത്തിലെ ജനങ്ങൾ സഹോദരന്മാരാണെന്നും ജ​ഗനാഥ് മിശ്ര കൂട്ടിച്ചേർത്തു. പഴയത് പോലെയല്ല കാര്യങ്ങൾ എന്നും കേരളത്തിലെ കോൺ​ഗ്രസ് സർക്കാരും തമിഴ്നാട്ടിലെ വിജയ് സർക്കാരും തമ്മിൽ നല്ല ബന്ധമാണെന്നും രണ്ട് സംസ്ഥാനങ്ങളിലെയും ജനങ്ങൾക്ക് ​ഗുണകരമായ കാര്യങ്ങൾ നിശ്ചയമായും നടക്കുമെന്നും കമ്പം എംഎൽഎ വ്യക്തമാക്കി.

തേനി ജില്ലയിലെ നാല് നിയമസഭാ മണ്ഡലങ്ങളിലും മുല്ലപ്പെരിയാർ വിഷയം ടിവികെ തെരഞ്ഞെടുപ്പ് വിഷയമാക്കിയിരുന്നു. തേനി ജില്ലയിലെ കർഷകർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് മുല്ലപ്പെരിയാറിലെ വെള്ളമാണ്

Tags:
Share:

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags