Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogKerala‘അമ്മ’യിൽ പ്രതിസന്ധി രൂക്ഷം; എക്സിക്യൂട്ടീവിന് മുന്നിൽ ഹാജരാവില്ലെന്ന നിലപാടിലുറച്ച് അൻസിബ

‘അമ്മ’യിൽ പ്രതിസന്ധി രൂക്ഷം; എക്സിക്യൂട്ടീവിന് മുന്നിൽ ഹാജരാവില്ലെന്ന നിലപാടിലുറച്ച് അൻസിബ

കൊച്ചി: അടുത്തമാസം ജനറൽബോഡി നടക്കാനിരിക്കെ അമ്മയിൽ പ്രതിസന്ധി രൂക്ഷം. സെക്രട്ടറിയും പ്രസിഡന്റും തമ്മിലുള്ള ഏകോപനം ഇല്ലായ്മ ഇന്നലെ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിലും ചർച്ചയായി. അതേസമയം അൻസിബ ഉന്നയിച്ച പരാതിയിൽ ജനറൽബോഡിക്ക് മുൻപ് പരിഹാരം കാണാനാണ് ‘അമ്മ’യുടെ ശ്രമം.

ഇതിനായി തെളിവ് സഹിതം ‘അമ്മ’യ്ക്ക് മുമ്പിൽ ഹാജരാകാൻ അൻസിബയോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നിലവിലെ എക്സിക്യൂട്ടീവിന് മുന്നിൽ ഹാജരാകാൻ തയ്യാറല്ല എന്ന നിലപാടാണ് അൻസിബയ്ക്ക്. താര സംഘടനയായ അമ്മയിലെ തർക്കം നിയമ പോരാട്ടത്തിലേക്ക് നീങ്ങുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ടിനി ടോമിനെതിരെ മുൻ ജോയിൻ സെക്രട്ടറി അൻസിബ ഹസ്സൻ പരാതി നൽകി. അഭിഭാഷകനുമായി സംസാരിച്ച ശേഷം മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകി.

ടിനി ടോം തന്നെ വ്യക്തിഹത്യ ചെയ്യുന്നുവെന്നും മതതീവ്രവാദി എന്ന് വിളിച്ചെന്നുമുള്ള ആരോപണങ്ങൾ അൻസിബ ഉന്നയിച്ചിരുന്നു. തന്നെ ജിഹാദി എന്ന് വിളിച്ചുവെന്നും ഇക്കാരണങ്ങളാലാണ് അമ്മയിൽ നിന്ന് താൻ രാജിവെച്ചതെന്നുമായിരുന്നു അൻസിബ പറഞ്ഞിരുന്നത്. അൻസിബ ടിനി ടോമിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ നീന കുറുപ്പ് ശരിവച്ചു.

നടൻ ടിനി ടോമിനെതിരെ ഇതിനു മുമ്പ് പരാതി ലഭിച്ചിട്ടില്ലെന്ന അമ്മ പ്രസിഡന്റ് ശ്വേത മേനോൻറെ വാദം തെറ്റെന്ന് തെളിയിക്കുന്നതായിരുന്നു നീനാ കുറുപ്പിന്റെ തുറന്നുപറച്ചിൽ.

Tags:
Share:

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags