Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogKeralaKerala‘വന്ദേ മാതരം മുഴുവനായും ആലപിക്കണമെന്നതാണ് പ്രോട്ടോക്കോള്‍ അതുണ്ടായില്ല’; അതൃപ്തി പരസ്യമാക്കി ഗവര്‍ണര്‍

‘വന്ദേ മാതരം മുഴുവനായും ആലപിക്കണമെന്നതാണ് പ്രോട്ടോക്കോള്‍ അതുണ്ടായില്ല’; അതൃപ്തി പരസ്യമാക്കി ഗവര്‍ണര്‍

തിരുവനന്തപുരം: നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തില്‍ ദേശീയഗീതമായ വന്ദേമാതരം പൂര്‍ണമായി ആലപിക്കാത്തതില്‍ ഗവര്‍ണര്‍ക്ക് അതൃപ്തി. മുഴുവനായും ആലപിക്കണമെന്നതാണ് പ്രോട്ടോക്കോളെന്നും എന്നാല്‍ ഉണ്ടായില്ലെന്നും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പറഞ്ഞു. വിശദീകരണം തേടുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ എന്തു നടപടിയെടുക്കുമെന്ന് നോക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു.

എന്നാല്‍, വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ സര്‍ക്കാരിനെ പ്രതിപക്ഷം പിന്തുണച്ചു. ആര്‍എസ്എസ് അജണ്ട കേരളത്തിന് നടപ്പാക്കേണ്ട ബാധ്യതയില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു.

വന്ദേമാതരത്തിന് ദേശീയ ഗാനത്തിന് എഴുന്നേറ്റു നില്‍ക്കുന്നത് പോലെ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ല. എഴുന്നേറ്റ് നിന്നാണ് എല്ലാവരും കേട്ടത്. പ്രതിപക്ഷം എഴുന്നേറ്റ് നിന്നില്ല. മുഴുവന്‍ ചൊല്ലുക എന്നത് ആര്‍എസ്എസ് അജണ്ടയാണ്. ആര്‍എസ്എസ് അജണ്ട നടപ്പാക്കേണ്ട ബാധ്യത കേരളത്തിന് ഇല്ല. സത്യപ്രതിജ്ഞ ചടങ്ങില്‍ മുഴുവന്‍ ചൊല്ലി – അദ്ദേഹം പറഞ്ഞു.

കേരള നിയമസഭാ ചരിത്രത്തില്‍ ആദ്യമായാണ് സഭ നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് വന്ദേമാതരം ആലപിച്ചത്. ദേശീയഗീതമായ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്ന ലോക്ഭവന്‍ നിര്‍ദേശം സര്‍ക്കാര്‍ തള്ളി. സഭ നടപടികളുടെ തുടക്കത്തിലും ഒടുക്കത്തിലും പൊലീസ് ബാന്‍ഡ് ബ്യൂഗിളില്‍ വായിച്ചത് വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഈരടികള്‍ മാത്രമാണ്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags