Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogInternationalപിണറായിയുടെ വീട്ടിലെ ഇഡി റെയ്ഡിനെ അപലപിച്ച് ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടി

പിണറായിയുടെ വീട്ടിലെ ഇഡി റെയ്ഡിനെ അപലപിച്ച് ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടി

ലണ്ടന്‍ : കേരളത്തിന്റെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ ഇഡി നടത്തിയ റെയ്ഡിനെ അപലപിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രിട്ടന്‍. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയില്‍ കേന്ദ്രഏജന്‍സികള്‍ നടത്തിയ റെയ്ഡ് രാഷ്ട്രീയപ്രേരിതമാണ്. വളര്‍ന്നുവരുന്ന ജനകീയ പ്രസ്ഥാനങ്ങള്‍ക്കെതിരെ വലതുപക്ഷ- യാഥാസ്ഥിതിക സര്‍ക്കാരുകള്‍ നിയമസംവിധാനങ്ങളെയും പൊലീസ് അടിച്ചമര്‍ത്തലുകളെയും ആയുധമാക്കുകയാണ്. ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്നത് പ്രതിപക്ഷ വേട്ടയാണ്. വലതുപക്ഷ സര്‍ക്കാരുകള്‍ തങ്ങളുടെ രാഷ്ട്രീയ എതിരാളികളെയും ജനകീയ പ്രസ്ഥാനങ്ങളെയും അടിച്ചമര്‍ത്താന്‍ നിയമസംവിധാനങ്ങളെയും പൊലീസിനെയും ആയുധമാക്കുന്നത് ഒരു അന്താരാഷ്ട്ര പ്രതിഭാസമായി മാറിയിരിക്കുകയാണ്. ചെക്ക് റിപ്പബ്ലിക്, ജോര്‍ദാന്‍, കെനിയ തുടങ്ങിയ രാജ്യങ്ങളുടെ പട്ടികയിലേക്കാണ് ഇപ്പോള്‍ ഇന്ത്യയും എത്തിപ്പെട്ടിരിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രിട്ടന്‍ പ്രസ്താവനയില്‍ പറയുന്നു.

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനെതിരെ ഡല്‍ഹിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധിച്ച സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയെയും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രിട്ടന്‍ അപലപിച്ചു.

സംഘടന സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, കമ്യൂണിസ്റ്റുകാര്‍ക്ക് സംഘടിക്കാനുള്ള അവകാശങ്ങള്‍ എന്നിവയ്ക്ക് നേരെ ഇന്ത്യന്‍ ഭരണകൂടത്തിന്റെ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട ഏജന്‍സികള്‍ നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ക്കും ആക്രമണങ്ങള്‍ക്കുമെതിരെ പോരാടുന്ന ഇന്ത്യയിലെ എല്ലാ കമ്യൂണിസ്റ്റുകാര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രിട്ടന്‍ പ്രസ്താവനയില്‍ അറിയിച്ചു.

Tags:
Share:

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags