Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogBusinessഓക്‌സിജനില്‍ ബോഷ് കമ്പനിയുടെ പുതിയ സാങ്കേതികവിദ്യയിലുള്ള വാഷിംഗ് മെഷീനുകളുടെ ലോഞ്ച് നടത്തി

ഓക്‌സിജനില്‍ ബോഷ് കമ്പനിയുടെ പുതിയ സാങ്കേതികവിദ്യയിലുള്ള വാഷിംഗ് മെഷീനുകളുടെ ലോഞ്ച് നടത്തി

കോട്ടയം: പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃഖലയായ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടില്‍ ബോഷ് കമ്പനിയുടെ പുതിയ സാങ്കേതിക വിദ്യയിലുള്ള മൂന്ന്് വാഷിംഗ് മെഷീനുകളുടെ സംസ്ഥാനതല ലോഞ്ച് നടത്തി. കോട്ടയത്ത് നടന്ന പരിപാടി ബോഷ് ഇന്ത്യ റീജണല്‍ റീട്ടെയില്‍ മാനേജര്‍ റോബി ദേവസ്യ, ഓക്‌സിജന്‍ സി.ഇ.ഒ. ഷിജോ കെ.തോമസ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

ഓക്‌സിജന്‍ പര്‍ച്ചേസ് ആന്‍ഡ് ഓപ്പറേഷന്‍ വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്രകാശ്, ബോഷ് ലോണ്‍ട്രി കെയര്‍ കാറ്റഗറി മാനേജര്‍ വരുണ്‍ നായര്‍, കേരള ചാനല്‍ സെയില്‍സ് മാനേജര്‍ രജീഷ് പിള്ള, ഓക്‌സിജന്‍ റീജണല്‍ ബിസിനസ് ഹെഡ് ഷാജഹാന്‍ സിറാജുദ്ദീന്‍, ഓക്‌സിജന്‍ ഹോം അപ്ലൈന്‍സസ് ഡിവിഷന്‍ ഹെഡ് ടെന്‍സണ്‍ കെ. ടൈറ്റസ്, പര്‍ച്ചേസ് ഹെഡ്(എച്ച്എ ആന്‍ഡ് എസ്എ)ഏലിയാസ് പുന്നൂസ് എബ്രാഹം, അസിസ്റ്റന്റ് മാനേജേഴ്‌സ്, ബ്രാഞ്ച് മാനേജേഴ്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു. ജീവനക്കാര്‍ക്കുള്ള വിവിധ പരിശീലന പരിപാടികളും ഇതോടൊപ്പം നടത്തി.

ഇന്ത്യയിലെ വാഷിംഗ് മെഷീന്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ജര്‍മ്മന്‍ സാങ്കേതിക വിദ്യയില്‍ പുതിയ ടോപ്പ് ലോഡ് വാഷിംഗ് മെഷീന്‍ ശ്രേണി ബോഷ് പുറത്തിറക്കിയത്. ഏഴ് കിലോ മുതല്‍ 12 കിലോ വരെയുള്ള ശേഷികളില്‍, സാധാരണക്കാര്‍ക്കും പ്രീമിയം ഉപഭോക്താക്കള്‍ക്കും ഒരുപോലെ അനുയോജ്യമായ മോഡലുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പെര്‍ഫോമന്‍സിനായി അഡ്വാന്‍സ് വാഷ് ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. കാര്യക്ഷമമായും എന്നാല്‍, വസ്ത്രങ്ങളില്‍ കേടുപാടുകള്‍ വരുത്താതെയും വൃത്തിയാക്കുന്നതിനുള്ള നൂതനമായ സാങ്കേതിക വിദ്യയും മെഷീനുകളിലുണ്ട്. വസ്ത്രങ്ങളുടെ ഗുണനിലാവാരം നഷ്ടമാകാതെ കറകള്‍ നീക്കാനുള്ള പവര്‍വേവ് വാഷ് സാങ്കേതികവിദ്യ, തുണിത്തരങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലുള്ള 10 സ്മാര്‍ട്ട് വാഷ് പ്രോഗ്രാമുകള്‍ തുടങ്ങിയ സംവിധാനങ്ങളും വാഷിംഗ് മെഷീനുകളിലുണ്ട്. ആകര്‍ഷകമായ ഡിസൈനാണ് മറ്റൊരു പ്രത്യേകത. ഡാര്‍ക്ക് ലേക്ക്, ബ്ലാക്ക് പേള്‍, ഗ്രേ എന്നീ പ്രീമിയം നിറങ്ങളില്‍ വാഷിംഗ് മെഷീനുകള്‍ വിപണിയില്‍ ലഭ്യമാണ്.

മികച്ച വളര്‍ച്ചയും വിപണി സാധ്യതയും ഉപയോഗിക്കാനുള്ള എളുപ്പവും പ്രീമിയം ഫീച്ചറുകളും സ്മാര്‍ട്ട് സാങ്കേതികവിദ്യ എന്നിവയിലേക്കുള്ള ഇന്ത്യന്‍ ഉപഭോക്താക്കളുടെ മാറ്റമാണ് ടോപ്പ് ലോഡ് മെഷീനുകളുടെ ജനപ്രീതി വര്‍ധിപ്പിക്കുന്നതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. 2026-ന്റെ ആദ്യ പാദത്തില്‍, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ടോപ്പ് ലോഡ് വിഭാഗത്തില്‍ മികച്ച വളര്‍ച്ച നേടാന്‍ ബോഷിന് സാധിച്ചിട്ടുണ്ട്. ഓക്‌സിജന്‍ ഷോറൂമുകളില്‍ വാഷിംഗ് മെഷീനുകള്‍ക്ക് പ്രത്യേക ക്യാഷ് ബാക്ക് ഓഫറുകളും ഇ.എം.ഐ., എക്‌സ്‌ചേഞ്ച്് സൗകര്യവും ഉണ്ട്. ഫോണ്‍: 9020100100.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags